കൊച്ചി: മലയാളികളുടെ ഓണക്കുടി റിക്കാര്‍ഡില്‍. ഓണക്കാലത്ത സംസ്ഥാനത്ത് കുടിച്ചു തീര്‍ത്തത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ശതമാനം അധികം മദ്യമാണ് ഇത്തവണ കുടിച്ചു തീര്‍ത്തത്. കഴിഞ്ഞ വര്‍ഷം 842.07 കോടി രൂപയുടെ മദ്യമായിരുന്നു
ഉത്രാടം ദിനത്തിലാണ് ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടന്നത്. 137.64 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ഉത്രാടദിനത്തില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 126.01 കോടിയായിരുന്നു. അവിട്ടം ദിനത്തില്‍ 94.36 കോടി രൂപയുടെ മദ്യവും വില്‍പന നടത്തി. 2024 ല്‍ 65.25 കോടി രൂപയായിരുന്നു അവിട്ടം ദിനത്തിലെ വില്‍പന.
ബെവ്കോയുടെ ആറ് ഷോപ്പുകളില്‍ ഒരു കോടിയിലധികം രൂപയുടെ വില്‍പ്പന നടന്നു.
ഓണക്കാലത്തെ മദ്യ വില്‍പനയിലെ ഉയര്‍ച്ച ബെവ്കോയുടെ വാര്‍ഷിക വരുമാനത്തെയും സ്വാധീനിക്കും.
‘Adipolikudi’ drinks liquor worth 920 crores on Onam