പാലക്കാട്: ലൈംഗീകാരോപണ വിവാദങ്ങള്‍ക്ക് പിന്നാലെ ഒരു മാസത്തിനു ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തി. 38 ദിവസത്തിന് ശേഷമാണ് രാഹുല്‍ മണ്ഡലത്തിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ മാസം 17 നാണ് രാഹുല്‍ പാലക്കാട് നിന്നും പോയത്. 20 നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം പുറത്ത് വന്നത്.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മണ്ഡലത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍. നിയമസഭയില്‍ ആദ്യ ദിവസം എത്തിയ രാഹുല്‍ മെല്ലെ മണ്ഡലത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് എന്നാണ് വിവരം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന സേവിയറിന്റെ സഹോദരന്‍ മരണപ്പെട്ടിരുന്നു അവരെ കാണാനാണ് രാഹുല്‍ പാലക്കാട് എത്തിയത്.
രാഹുല്‍ എംഎല്‍എ ഓഫീസിലെത്തിയാല്‍ തടയുമെന്ന പ്രഖ്യാപനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ ഓഫീസിലെത്തുമോ എന്നാണ് അറിയേണ്ടത്.
After a month, Rahul reached Palakkad in Mangkoota.