സന: ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ യമനിലും ഇസ്രയേലിന്റെ ബോംബ് ആക്രമണം. യമനിന്റെ തലസ്ഥാന നഗരമായ സനയിലും അല്‍ ജൗഫ് പട്ടണത്തിലുമാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. 35 പേര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് പ്രാഥമീക കണക്കുകള്‍ മാത്രമാണ്. യമന്‍ സൈന്യം ഈ മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സനയിലെ അല്‍ തഹ്രീന്‍ പരിസരത്തുള്ള വീടുകള്‍, സമീപത്തായുള്ള ഒരു ആതുരകേന്ദ്രം അല്‍ ഹസ്മിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം എന്നിവയ്ക്ക് നേരെയാണ് ആക്രമണം അഴിച്ചുവിട്ടത്.
ഈ മേഖലയിലേറെയും സാധാരണക്കാരായ ആളുകളാണ് താമസിക്കുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അല്‍മസിറ വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് പ്രകാരം സനയുടെ തെക്കുപടിഞ്ഞാറുള്ള ഒരു ആതുരാലയത്തിനു നേരേയും ആക്രമണമുണ്ടായി.
After Qatar, Israel attacks Yemen: 35 killed; attack takes place in populated area