ബീജിംഗ്: ചൈനീസ് സന്ദർശനത്തിനെ ത്തിയ ഉത്തര കൊറിയൻ ഭ രണാധികരി കിം ജോങ് ഉന്നിന്റെ വിരലടയാളം മായിച്ചുകളഞ്ഞ് സഹായികൾ . റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കിം ഇരുന്നിരുന്ന കസേരയിലെയും സ്പർശിച്ച ഡെസ്ക്കിലെയും വിരലടയാളങ്ങൾ ഉദ്യോഗസ്ഥർ എത്തി മായ്ച്ചുകളഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കിം ഇരുന്ന കസേരയുടെ പിൻഭാഗവും കൈകളും ട്രേയിൽ വച്ചിരുന്ന ഗ്ലാസും അതിനോട് ചേർന്ന വസ്‌തുക്കളും ഉദ്യോഗസ്ഥർ എടുത്ത് തുടച്ചിരുന്നു. എല്ലാവിധ ഡിഎൻഎ വിവരങ്ങളും ഇല്ലാതാക്കുന്നതിനാണ് വിരലടയാളങ്ങൾ നീക്കം ചെയ്‌തതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാർഷികത്തിൽ പങ്കെടക്കാനാണ് കിം ബീജിംഗിലെത്തിയത്.
Aides wipe fingerprints off chairs Kim Jong Un sat on