ഷാജി രാമപുരം
ഡാലസ്: ഡാലസിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സൗഹൃദ വേദിയുടെ പ്രധാന സംഘാടകന്‍ ആയിരുന്ന അജയകുമാറിനെ അനുസ്മരിക്കുന്നു. സെപ്റ്റംബര്‍ 20 ശനിയാഴ്ച വൈകുന്നേരം 5.30 ന് ഡാലസിലെ കാരോള്‍ട്ടണിലുള്ള റോസ്‌മെഡ് റിക്രിയേഷന്‍ സെന്ററിലാണ് (1330 E Rosemeade Pkwy, Carrollton,Tx 75007) അനുസ്മരണ സമ്മേളനം.
ഡാലസ് സൗഹൃദ വേദിയുടെ തുടക്കകാരനും, മുന്‍ തിരുവല്ലാ തലവടി ഗ്രാമപഞ്ചായത്ത് അംഗവും, തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും സംഘടനാ പ്രവര്‍ത്തനത്തിനും സാമൂഹ്യ സേവനത്തിനുമായി ഉഴിഞ്ഞുവച്ച തലവടി സ്വദേശിയായ അജയകുമാര്‍ എന്ന മനുഷ്യസ്‌നേഹിയുടെ ഓര്‍മകളെ അനുസ്മരിക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ജബോയ് തോമസ് (പ്രസിഡന്റ്), ബാബു വര്‍ഗീസ് (സെക്രട്ടറി), ബിനോജ് എബ്രഹാം (ട്രഷറാര്‍) എന്നിവര്‍ അറിയിച്ചു.
Ajayakumar memorial service to be held in Dallas on Saturday













