അഫ്ഗാൻ തടവറയിൽ നിന്ന് അമേരിക്കൻ പൗരന് മോചനം

അഫ്ഗാൻ തടവറയിൽ നിന്ന് അമേരിക്കൻ പൗരന് മോചനം

കാബൂൾ : അഫ്ഗാനിസ്‌ഥാനിലെ ജയിലിൽ ഒരു വർഷത്തോളം തടവിലാക്കിയ അമേരിക്കൻ പൗരനെ താലിബാൻ ഭരണകൂടം മോചിപ്പിച്ചു. അമേരിക്കൻ പൗരന്റെ മോചനം യുഎസ് തന്നെയാണ് സ്ഥിരീകരിച്ചത്. അമീരി എന്ന അമേരിക്കൻ പൗരനാണ് മോചിക്കപ്പെട്ടത്.

യുഎസ് പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് പിന്നാലെയാണ് നടപടിയെന്ന് അമേരിക്ക വ്യക്തമാക്കി. 2024 ഡിസംബറിലാണ് അഫ്ഗാ നിസ്‌ഥാനിൽ അമേരിക്കൻ പൗരനെ തടങ്കലിലാക്കിയത്.ഖത്തർ മുൻകൈ എടുത്തു നടത്തിയ ചർച്ചയെ തുടർന്നാണ് മോചനം സാധ്യമായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.

യുഎസ് പ്രതിനിധി ബോഹ്ലർ ആണ് അഫ്ഗാനിസ്ഥാൻ സന്ദർശിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയിൽ 2025-ൽ താലിബാൻ മോചിപ്പിച്ച അഞ്ചാമത്തെ യുഎസ് പൗരനാണ് അമിരി.

American citizen released from Afghan prison

Share Email
LATEST
More Articles
Top