തിരുവനന്തപുരം : തിരുവനന്തപുരത്ത് 17 വയസ്സുള്ള വിദ്യാർത്ഥിക്ക് അമീബിക് എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളം അടച്ചുപൂട്ടുകയും, പരിശോധനക്കായി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിക്കുന്നതിന്റെ തലേദിവസം ഈ വിദ്യാർത്ഥി സുഹൃത്തുക്കളോടൊപ്പം നീന്തൽക്കുളത്തിൽ പോയിരുന്നു.
ഈ വർഷം രോഗം ബാധിച്ചവരുടെ എണ്ണവും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതുവരെ 66 പേർക്ക് രോഗം സ്ഥിരീകരിക്കുകയും, 17 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.