തിരുവനന്തപുരം പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കൂൾ വിദ്യാർഥികളുടെ പാഠപുസ്തക അച്ചടിക്കായി 25.74 കോടി രൂപ കൂടി അനുവദിച്ചു.
ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം 69.23 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു.ഇപ്പോൾ അനുവദിച്ച തുക കൂടി ഉൾപ്പെടെ 94.97 കോടി രൂപയായി.
കേരള ബുക്ക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി വഴിയാണ് പേപ്പർ വാങ്ങി പാഠപുസ്തകം അച്ചടിക്കുന്നത്.
An additional Rs 25.74 crore has been allocated for textbook printing.













