Caritas hospital

ഇറാന്‍ യുദ്ധം സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനത്തിനായി ട്രംപ് ബുധനാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

ഇറാന്‍ യുദ്ധം സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനത്തിനായി ട്രംപ് ബുധനാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ യുദ്ധം നടത്തുന്ന പശ്ചാത്തലത്തില്‍ യുദ്ധം സംബന്ധിച്ചുള്ള പ്രധാന കാര്യങ്ങള്‍ വ്യക്തമാക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലെവിറ്റാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുരി 28 ന് ഇറാനെതിരേ അമേരിക്കയും ഇസ്രയേലും സംയുത്മായി സൈനീക നീക്കം ആരംഭിച്ചതിനു പിന്നാലെ ആദ്യമായി ആണ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. അമേരിക്കന്‍ സമയം ബുധനാഴ്ച്ച രാത്രി ഒന്‍പതിനാണ് ട്രംപ് രാജ്യത്തെ അഭി സംബോധന ചെയ്യുക.

യുദ്ധത്തെക്കുറിച്ചും യുദ്ധത്തിനു കാരണമായ സാഹചര്യത്തെക്കുറിച്ചുമുള്‍പ്പെടെ രാജ്യത്തോട് വിശദീകരിക്കാനാവും ട്രംപിന്റെ നീക്കം. ചൊവ്വാഴ്ച്ച ട്രംപ് നടത്തിയ പ്രതികരണത്തില്‍ ഇറാനുമായുള്ള യുദ്ധം അവാസനിപ്പിക്കാനായി പ്രത്യേക കരാറിന്റെ ആവശ്യമില്ലെന്നും രണ്ടാഴ്ച്ചയ്്ക്കുള്ളില്‍ യുദ്ധം അവസാ നിക്കുമെന്നുമാ യിരുന്നു. ഇറാനില്‍ ഇപ്പോള്‍ പുതിയ ഭരണകൂടമാണ്. അവരെ സമീപിക്കാന്‍ എളുപ്പമാണെന്നും ട്രംപ് പറഞ്ഞിരുന്നു. സൈനീക മേഖലകളില്‍ ഉള്‍പ്പെട അവരെ ദീര്‍ഘകാലത്തേക്ക് സാങ്കേതികമായി പിന്നാക്കത്തിലാക്കി. ഇറാന് ആണവായുധം വികസിപ്പിക്കാന്‍ കഴിയാത്ത നിലയിലാക്കിയെന്ന് ഉറപ്പായാല്‍ ഞങ്ങള്‍ പിന്മാറുമെന്നും കരാര്‍ ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും ട്രംപ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ ഈ പ്രതികരണവും ഇതിനു പിന്നാലെ കരോളിന്‍ ലീവിറ്റിന്റെ ഇന്നത്തെ പ്രതികരണവും കൂട്ടിവായിക്കുമ്പോള്‍ ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതില്‍ ഏറെ ശ്രദ്ധേയമാണ്.

Trump to address nation Wednesday for major announcement on Iran war

Share Email
LATEST excelnclexrn
More Articles
Top