ടൊറന്റോ: അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ നിന്ന് കാനഡ പിന്മാറാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്തുണയുമായി മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ വ്യാപാരയുദ്ധം ശക്തമായി ആരംഭിക്കുന്ന സാഹചര്യത്തിലേക്കാണ് കാനഡ നീങ്ങുന്നതെന്നും, ഇത്തരമൊരു തീരുമാനമെടുക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമുണ്ടായിരുന്നില്ലെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഒരു ദശാബ്ദത്തിലേറെ നയിച്ച ഹാര്‍പ്പര്‍ പറഞ്ഞു.
ടൊറന്റോയില്‍ നടന്ന കാനഡ ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റില്‍ നിക്ഷേപകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഹാര്‍പ്പറുടെ പ്രതികരണം. സര്‍ക്കാരിന് ഇത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നിരിക്കണം. എന്നാല്‍ ഈ വഴി സ്വീകരിക്കുകയല്ലാതെ നമ്മുടെ സര്‍ക്കാരിന് മറ്റ് മാര്‍ഗമുണ്ടായിരുന്നില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും ഹാര്‍പ്പര്‍ പറഞ്ഞു.
കാനഡയുടെ ചരിത്രത്തിലെ ഏറ്റവും അമേരിക്കന്‍ അനുകൂല പ്രധാനമന്ത്രിയായിരിക്കാാം താന്‍ എന്ന് വിശേഷിപ്പിച്ചിട്ടുള്ള ഹാര്‍പ്പര്‍, അമേരിക്കയോടുള്ള തന്റെ ദീര്‍ഘകാല അടുപ്പവും അംഗീകരിച്ചു. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യം സംരക്ഷിക്കുന്നതില്‍ കാനഡ ഉറച്ചുനില്‍ക്കണമെന്നും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം രാജ്യത്തിന്റെ വ്യവസായ ശേഷിയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കാനഡയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ഏകീകരണം തങ്ങളുടെ വേറിട്ട പരമാധികാരവുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് നിലവിലെ യുഎസ് ഭരണകൂടത്തിന്റെ നിലപാടെന്ന് വ്യക്തമായതായി ഹാര്‍പ്പര്‍ പറഞ്ഞു. കാനഡയുടെ പരമാധികാരം സംരക്ഷിക്കാന്‍ അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിലവിലെ സാഹചര്യം ദുഃഖകരമാണെങ്കിലും അനിവാര്യമാണെന്നും ഹാര്‍പ്പര്‍ അഭിപ്രായപ്പെട്ടു.
Former Prime Minister Stephen Harper stated that Canada had no choice but to withdraw from trade talks with the United States.

















