വാഷിംഗ്ടണ്‍: ട്രംപിന്റെ യാത്രവിമാനമായ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിന്റെ സമീപത്തുകൂടി യാത്രവിമാനം കടന്നുപോയത് ആശങ്കകള്‍ക്ക് ഇടയായി. ട്രംപും ഭാര്യ മെലാനിയയും വിമാനത്തില്‍ സഞ്ചരിക്കവെയാണ് സമീപത്തുകൂടി സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ പടുകൂറ്റന്‍ യാത്രവിമാനം കടന്നുപോയത്. ചൊവ്വാഴ്ച്ചയാണ് സംഭവമുണ്ടായതെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടണിലേക്ക് ട്രംപിനേയുമായി എയര്‍ഫോഴ്‌സ് വണ്‍ സഞ്ചരി ക്കുമ്പോഴാണ് യാത്രാവിമാനം സമീപത്തുകൂടി കടന്നുപോയത്.
ന്യൂജേഴ്സിയിലെ മോറിസ്ടൗണ്‍ വിമാനത്താവളത്തില്‍ നിന്ന് ബ്രിട്ടണിലേക്ക് പറന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ നിന്ന് ബോസ്റ്റണിലേക്ക് സഞ്ചരിക്കുന്നതിനിയൊണ് സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ വിമാനം സമീപത്തുകൂടി കടന്നുപോയത്.
ഇരു വിമാനങ്ങളും സുരക്ഷിതമായി ലാന്‍ഡ് ചെയ്തതോടെ ആശങ്ക ഒഴിവായി.
ഇരു വിമാനങ്ങളും ഒരേ ഉയരത്തിലായി പറക്കുകയും വ്യോമപാത അടുത്തായിരിക്കുകയും ചെയ്തതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ സ്പിരിറ്റ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റിന്‍രെ പൈലറ്റുമാര്‍ക്ക് ശ്രദ്ധിക്കാനുള്ള നിര്‍ദേശം നല്കിയതിനെ തുടര്‍ന്ന് സ്പിരിറ്റ് വിമാനം ദിശമാറ്റി യാത്ര തുടര്‍ന്നു.
സ്പിരിറ്റ് എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ നിര്‍ദേശങ്ങളും പാലിച്ചെന്ന് സ്പിരിറ്റ് എയര്‍ലൈന്‍സിന്റെ വക്താവ് വ്യക്തമാക്കി
Another passenger plane passed close to Trump’s flight’s airspace: Air traffic control intervened and diverted the passenger plane













