പെൻസിൽവേനിയയിൽ നാല് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ അപ്പാർട്ട്മെന്റിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

പെൻസിൽവേനിയയിൽ നാല് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ അപ്പാർട്ട്മെന്റിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ

പെൻസിൽവേനിയയിലെ ആംസ്ട്രോങ് കൗണ്ടിയിലെ കാഡോഗൻ ടൗൺഷിപ്പിൽ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് നാല് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുന്നു. ജെസ്സിക്ക മൗത്തി (39) എന്ന സ്ത്രീയെ ഈ ദാരുണമായ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുടിയൊഴിപ്പിക്കപ്പെട്ട ജെസ്സിക്കയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടുടമസ്ഥൻ നടത്തിയ പരിശോധനയിലാണ് ആദ്യം ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ലഭിച്ചു.

ജെസ്സിക്ക പൊലീസിനോട് കുഞ്ഞുങ്ങളെ പ്രസവാനന്തരം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി സമ്മതിച്ചു. മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് അലമാരയിലും മച്ചിൻപുറത്തും ഒളിപ്പിച്ചുവെച്ചതായും അവർ വെളിപ്പെടുത്തി. നരഹത്യ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ ഞെട്ടിക്കുന്ന സംഭവം പ്രദേശത്ത് വലിയ ആഘാതവും ഭീതിയും സൃഷ്ടിച്ചിരിക്കുകയാണ്.

Share Email
LATEST
Top