സാവോ പോളോ: ബ്രസീല്‍ കാലത്തും അമേരിക്കയുടെ കോളനിയാവില്ലെന്നു ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡ സില്‍വ . മുന്‍ പ്രസിഡന്റ് ജയ്ര്‍ ബോള്‍സൊനാരോയെ വിചാരണ ചെയ്യുന്നതിനെതിരെ ട്രംപ് ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ലുല അമേരിക്കക്കെതിരേ കടുത്ത ഭാഷയില്‍ പ്രതികരണം നടത്തിയത്. ബ്രസീലിനെ ആക്രമിക്കാന്‍ സ്വന്തം രാജ്യത്തെ ചില രാഷ്ട്രീയക്കാര്‍ വിദേശ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നതായും ലുലു ഡ കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ലുല അമേരിക്കയ്ക്കതിരേയുള്ള നിലപാട് കൂടുതല്‍ കര്‍ക്കശമാക്കിയത്.
ബ്രസീല്‍ എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധം പുലര്‍ത്തുന്നു. എന്നാല്‍ രാജ്യത്തെ പ്രശ്‌നങ്ങളില്‍ മറ്റൊരു രാജ്യത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Brazil will never be a colony of the United States: Lula da Silva













