കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അടുത്തമാസം ഇന്ത്യയിലേക്ക്

കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അടുത്തമാസം ഇന്ത്യയിലേക്ക്

ഒട്ടാവ: ഇന്ത്യയും കാനഡയും തമ്മിൽ ഇടക്കാലത്ത് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി കനേഡിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്. കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അടുത്തമാസം .ഇന്ത്യ സന്ദർശിക്കും. സന്ദർശന നീയതി പിന്നീട് അറിയിക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അനിത കൂടിക്കാഴ്ച നടത്തും. 

പ്രധാനമന്ത്രി നരേന്ദ്ര മോദി കനേഡിയൻ പ്രധാന മന്ത്രി മാർക്ക് കാർണിയുമായി കഴിഞ്ഞ ജൂണിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യ – കാനഡ ബന്ധം അല്പം മെച്ചപ്പെട്ടത്. ഇതിനു പിന്നാലെയാണ് കനേഡിയൻ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനെത്തുന്നത്.

ഖാലിസ്ഥാൻ വിഘടന നേതാക്കൾക്കെതിരായ ആക്രമണങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ രംഗത്തുവന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിസന്ധിന്ധിയിലായിരുന്നു.  ഉഭയകക്ഷി ബന്ധം വിച്ഛേദിക്കപ്പെട്ടതിനുശേഷം ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ പരസ്പരം സന്ദർശിക്കുന്നത് ആദ്യമായാണ്.

Canadian Foreign Minister Anita Anand to visit India next month

Share Email
LATEST
Top