ന്യൂഡല്‍ഹി: ഇന്ത്യക്കാരെ റഷ്യന്‍ സേനനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതു ഉടന്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ റഷ്യയോട് ആവശ്യപ്പെട്ടു. റഷ്യന്‍ സായുധ സേനയിലെ സഹായികളെ പോലുള്ള പോസ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്ക ണമെന്നും വിദേശ കാര്യമന്ത്രാലയം റഷ്യയോട് ആവശ്യപ്പെട്ടു.

റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യക്കാര്‍ പോവരുതെന്നു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുള്ളതാണെന്നും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. റിക്രൂട്ടിംഗ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ മോസ്‌കോയിലേയും ന്യൂഡല്‍ഹിയിലേയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും നിലവില്‍ റഷ്യയുടെ സൈന്യത്തിന്റെ കൂടെയുള്ള ഇന്ത്യന്‍ പൗരന്മാരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യന്‍ സൈന്യത്തിന്റെ തൊഴില്‍ വാഗ്ദാനങ്ങളില്‍ വീഴരുതെന്ന് പൗരന്മാരെ ഉപദേശിച്ചുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് ആവര്‍ത്തിച്ചു.
Central government asks Russia to stop recruiting Indian citizens into armed forces