ചാർളി കിർക്ക് വധം:പ്രതി ഹൈസ്കൂൾ കാലത്ത് ട്രംപ് അനുയായി; പിന്നീട് വിരോധിയാക്കി കിർക്കിനെ വധിച്ചതെങ്ങനെ ?

ചാർളി കിർക്ക് വധം:പ്രതി ഹൈസ്കൂൾ കാലത്ത് ട്രംപ് അനുയായി; പിന്നീട് വിരോധിയാക്കി കിർക്കിനെ വധിച്ചതെങ്ങനെ ?

അമേരിക്കൻ രാഷ്ട്രീയത്തെ നടുക്കിയ ചാർളി കിർക്ക് വധക്കേസിലെ പ്രതി ടെയ്‌ലർ റോബിൻസണിന്റെ ജീവിതം ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. യൂട്ടാ സർവകലാശാലയിൽ നടന്ന പരിപാടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ട കിർക്ക്, അതീവ യാഥാസ്ഥിതിക പ്രസ്ഥാനത്തിന്റെ മുൻനിര നേതാവും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായിരുന്നു. ഹൈസ്കൂൾ കാലത്ത് ട്രംപ് അനുയായിയായിരുന്നു റോബിൻസൺ പിന്നീട് എങ്ങനെ ട്രംപി വിരോധിയാക്കി, കൊലപാതകത്തിലേക്ക് എത്തിച്ചു എന്നതാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.

റോബിൻസനെ അറിയുന്നവർക്കും, പോലീസിന്റെ ആരോപണങ്ങൾക്കും തമ്മിൽ പൊരുത്തം കാണുന്നില്ല. മുൻ സഹപാഠികൾ പറയുന്നതനുസരിച്ച്, 2020 തിരഞ്ഞെടുപ്പിന് മുൻപ് അവൻ ട്രംപിനെ പിന്തുണച്ചിരുന്നു. ഗെയിമിങ്ങിനും വീഡിയോ ഗെയിം ഡിസൈനിംഗിനും വലിയ താൽപര്യമുണ്ടായിരുന്ന റോബിൻസൺ, പൊതുവെ നിശബ്ദനായിരുന്നു. വിവാദങ്ങളിൽപ്പെടാറില്ലായിരുന്നുവെന്നും, കൂടെയിരിക്കുന്നവർക്ക് രസകരമായ വ്യക്തിത്വമായിരുന്നുവെന്നും കൂട്ടുകാർ പറയുന്നു.

റോബിൻസനൊപ്പം അടുത്തിടെ ജോലി ചെയ്തിരുന്ന ഒരു ഇലക്ട്രീഷ്യനും അവനെക്കുറിച്ച് സമാനമായ അഭിപ്രായം പങ്കുവെച്ചു. രാഷ്ട്രീയത്തെ കുറിച്ച് അധികം സംസാരിക്കാറില്ലെങ്കിലും, സംസാരിച്ചാൽ റിപ്പബ്ലിക്കൻ ആശയങ്ങളോടാണ് അടുപ്പം തോന്നിയതെന്നും അദ്ദേഹം പറയുന്നു. അയൽവാസികളും റോബിൻസനെ വളരെ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനായി മാത്രമേ കണ്ടിട്ടുള്ളൂ.

33 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് റോബിൻസണിനെ പിടികൂടിയത്. എഫ്ബിഐ പുറത്തുവിട്ട ചിത്രങ്ങളിൽ നിന്നു തന്നെ തിരിച്ചറിഞ്ഞ അച്ഛൻ തന്നെയാണ് പിടികൂടാൻ സഹായിച്ചതെന്ന് പോലീസിന്റെ വിവരം. കുടുംബം വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

റോബിൻസൺ 2021-ൽ സെന്റ് ജോർജ്ജിലെ പൈൻ വ്യൂ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. തുടർന്ന് യൂട്ടാ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പ് നേടി പഠനം തുടങ്ങി, എന്നാൽ ഒരു സെമസ്റ്റർ കഴിഞ്ഞ് ഡിക്സി ടെക്നിക്കൽ കോളേജിലേക്ക് മാറി. ഇപ്പോൾ ഇലക്ട്രിക്കൽ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാമിന്റെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. 2022-ൽ അപ്രന്റീസ് ഇലക്ട്രീഷ്യൻ ലൈസൻസ് നേടിയിട്ടുമുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പോലീസ് നിർണായക തെളിവുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ റൈഫിളിന്റെ ബുള്ളറ്റ് കെയ്‌സുകളിൽ ഫാസിസ്റ്റ് വിരുദ്ധ സന്ദേശങ്ങൾ കൊത്തിവച്ച നിലയിൽ കണ്ടെത്തിയതായാണ് വിവരം. ഇത് കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് സൂചിപ്പിക്കുന്നതായി അന്വേഷണ സംഘം വിലയിരുത്തുന്നു.

Charlie Kirk Murder: A High School Trump Supporter Turned Opponent — How Did He End Up Killing Kirk?

Share Email
LATEST
More Articles
Top