വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപിന്റെ ആത്മ സുഹൃത്തും പ്രശസ്ത കണ്‍സര്‍വേറ്റീവ് ആക്ടിവിസ്റ്റുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിലെ പ്രതി കൊലപാതകത്തിനു ശേഷം തന്റെ പ്രണയിനിയായ ട്രാന്‍സ് യുവതിക്ക് അയച്ച സന്ദേശങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടു.
കിര്‍ക്കിനെ കൊലപ്പെടുത്തിയ ടൈലര്‍ ജെയിംസ് റോബിന്‍സണെതിരേ ശക്തമായ തെളിവുകളാണ് ഈ സന്ദേശങ്ങളിലൂടെ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ളത്.  
യൂട്ടായിലെ സര്‍വകലാശാല വിദ്യാര്‍ഥികളുമായി സംവാദം നടത്തിക്കൊണ്ടിരിക്കിയെണ് കിര്‍ക്ക് വെടിയേറ്റു മരിച്ചത്.
കൊലപാതകം നടത്തിയ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ അയച്ച സന്ദേശമാണ് പ്രധാന തെളിവ്. ‘അവന്റെ വിദ്വേഷം മതിയാക്കിയിരിക്കുന്നു. എന്ന സന്ദേശംറോബിന്‍സണ്‍ തന്റെ റൂം മേറ്റിന് അചയ്യതായി പോലീസ് എഫ്‌ഐആറില്‍ പറയുന്നു. ‘ചാര്‍ളി കിര്‍ക്കിനെ ഇല്ലാതാക്കാന്‍ എനിക്ക് അവസരം ലഭിച്ചു, ഞാന്‍ അത് ചെയ്യാന്‍ പോകുന്നു എന്നും സന്ദേശത്തില്‍ പറയുന്നു.
റൂം മേറ്റിന്റെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.റൂംമേറ്റ് എന്ന നിലയില്‍ താമസിച്ചിരുന്ന വ്യക്തിയുമായി റോബിന്‍സണിന് പ്രണയ ബന്ധമുണ്ടായിരുന്നുവെന്നും, അദ്ദേഹം ട്രാന്‍സ്‌ഫെമിനൈന്‍ ആണെന്നും പൊലീസ് വ്യക്തമാക്കി. റോബിന്‍സണ്‍ തന്റെ റൂമിലെ കീബോര്‍ഡിന്റെ അടിയില്‍ വെച്ച കുറിപ്പില്‍’കിര്‍ക്കിനെ ”നീക്കാന്‍ അവസരം” ലഭിച്ചതായി എഴുതിയിരുന്നു. കൊലപാതകത്തിനു ശേഷം പ്രതി റൂം മേറ്റിനോട് നടത്തിയ ചാറ്റിന്‍രെ പൂര്‍ണ രൂപം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കുടുംബത്തിലെ കണ്‍സര്‍വേറ്റീവ് പശ്ചാത്തലത്തില്‍ വളര്‍ന്നിട്ടും, കുറച്ചു നാളായി പ്രതി ഗെയ്, ട്രാന്‍സ് രീതികളിലേക്ക് നിലപാട് മാറ്റിയതായി റോബിന്‍സണിന്റെ മാതാവ് അന്വേഷണ സംഘത്തിന് മൊഴികൊടുത്തു. ചാര്‍ളി കിര്‍ക്ക് കൊലപാതകക്കേസിലെ പ്രതി തന്റെ റൂംമേറ്റിനോട് കുറ്റസമ്മതവും വിശദീകരണവും നല്കിയെന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു
Charlie Kirk’s killer sends messages to trans roommate; I had the chance to eliminate Kirk, I’m going to do it
 













