ഷിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരം: ഗ്ലാഡിയേറ്റേഴ്‌സ് കാനഡക്ക്കിരീടം; വനിതാ വിഭാഗത്തിൽ ആഹാ ഡാർളിംഗ്‌സ് ജേതാക്കൾ

ഷിക്കാഗോ സോഷ്യൽ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരം: ഗ്ലാഡിയേറ്റേഴ്‌സ് കാനഡക്ക്കിരീടം; വനിതാ വിഭാഗത്തിൽ ആഹാ ഡാർളിംഗ്‌സ് ജേതാക്കൾ

ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച പതിനൊന്നാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഗ്ലാഡിയേറ്റേഴ്‌സ് കാനഡ ജേതാക്കളായി.

ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കെബിസി കാനഡയെ പരാജയപ്പെടുത്തിയാണ് ഗ്ലാഡിയേറ്റേഴ്‌സ് കിരീടം നേടിയത്. വനിതാ വിഭാഗത്തിൽ ആഹാ ഡാർളിംഗ്‌സ് ജേതാക്കളായി.

മോർട്ടൺ ഗ്രോവ് പാർക്ക് സ്‌റ്റേഡിയത്തിൽ നടന്ന ആവേശകരമായ കലാശക്കൊട്ടിൽ കാണികളെ ശ്വാസം അടക്കിപ്പിടിപ്പിച്ച നിമിഷങ്ങളാണ് കടന്നുപോയത്. ഒപ്പത്തിനൊപ്പം നിന്ന ടീമുകൾക്ക് കാണികളുടെ കയ്യടി ആവേശമായി. ശക്തമായ പോരാട്ടത്തിനൊടുവിൽ ഗ്ലാഡിയേറ്റേഴ്‌സ് കാനഡ വിജയം ഉറപ്പിച്ചു.

വിജയികളായ ഗ്ലാഡിയേറ്റേഴ്‌സ് കാനഡക്ക് $11,111 ഡോളറും മാണി നെടിയകാലായിൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സമ്മാനം സ്‌പോൺസർ ചെയ്തത്. രണ്ടാം സ്ഥാനം നേടിയ കെബിസി കാനഡക്ക് $ 5,555 ഡോളറും ജോയി മുണ്ടപ്ലാക്കൽ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ലഭിച്ചു. ഫിലിപ്പ് മുണ്ടപ്ലാക്കലാണ് ഈ സമ്മാനം സ്‌പോൺസർ ചെയ്തത്. മൂന്നാം സ്ഥാനം നേടിയ തൊടുകൻസ് യുകെയ്ക്ക് $3,333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും ലഭിച്ചു. ടോണി & ഫ്രാൻസിസ് കിഴക്കേക്കുറ്റാണ് ഈ സമ്മാനം സ്‌പോൺസർ ചെയ്തത്. നാലാം സ്ഥാനക്കാർക്ക് $1,111 ഡോളർ സമ്മാനത്തുകയായി ലഭിച്ചു. ഷിക്കാഗോ മംഗല്യ ജുവലറിക്ക് വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുൻ മാമ്മൂട്ടിൽ എന്നിവരാണ് ഈ സമ്മാനം സ്‌പോൺസർ ചെയ്തത്.

വനിതാ വിഭാഗം ഫൈനലിൽ ആഹാ ഡാർളിംഗ്‌സ്, കാന്താരീസ് ഹൂസ്റ്റനെയാണ് നേരിട്ടത്. ആവേശം ഒട്ടും ചോരാത്ത ഈ പോരാട്ടത്തിൽ വിജയികളായി ആഹാ ഡാർളിംഗ്‌സ് കിരീടം സ്വന്തമാക്കി. വിജയികൾക്ക് $2,500 ഡോളർ സമ്മാനമായി ലഭിച്ചു. മുത്ത് കല്ലടിക്കലാണ് ഈ സമ്മാനം സ്‌പോൺസർ ചെയ്തത്. രണ്ടാം സ്ഥാനം നേടിയ കാന്താരീസ് ഹൂസ്റ്റന് $1,500 ഡോളർ സമ്മാനം ലഭിച്ചു. ജെയ്‌സ് പുതുശേരിയാണ് രണ്ടാം സ്ഥാനം സ്‌പോൺസർ ചെയ്തത്.
ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേലിന്റെ നേതൃത്വത്തിലുള്ള സംഘാടകരാണ് മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ചത്.

ജോസ് ഇടിയാലിയുടെ നേതൃത്വത്തിൽ നിണൽ മുണ്ടപ്ലാക്കൽ, സിബി കദളിമറ്റം, ജെസ്‌മോൻ പുറമടം എന്നിവരടങ്ങുന്ന റഫറി ടീം മത്സരങ്ങൾ നിയന്ത്രിച്ചു. റൊണാൾഡ് പൂക്കുമ്പേൽ, ബെഞ്ചമിൻ, സജി പൂതൃക്കയിൽ എന്നിവരാണ് ആവേശകരമായ കമന്ററി നൽകിയത്.

രാവിലെ 8.45ന് വടംവലി മത്സരത്തിന്റെ ഉദ്ഘാടനം മുൻ മന്ത്രി മോൻസ് ജോസഫ് എം.എൽ.എയും മാണി സി കാപ്പൻ എം.എൽ.എയും സംയുക്തമായി നിർവ്വഹിച്ചു. ഇരുവരും ചേർന്ന് പ്രതീകാത്മകമായി വടം വലിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.മത്സരശേഷം കലാസന്ധ്യയും അമേരിക്കൻ ഇന്ത്യൻ രുചി വൈവിധ്യങ്ങളുമായി ഫുഡ് ഫെസ്റ്റും നടന്നു.

Chicago Social Club International Tug of War Competition: Gladiators win Canadian title; Aha Darlings win women’s category

Share Email
LATEST
Top