ഉത്തരാഖണ്ഡില്‍ മേഘ വിസ്‌ഫോടനം: പത്തുപേരെ കാണാതായി

ഉത്തരാഖണ്ഡില്‍ മേഘ വിസ്‌ഫോടനം: പത്തുപേരെ കാണാതായി

ചമോലി: ഉത്തരാഖണ്ഡില്‍ ഉണ്ടായ മേഘ വിസ്‌ഫോടനത്തില്‍ പത്തുപേരെ കാണാതായി. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് കനത്തമഴയും മേഘ വിസ്‌ഫോടനവുമുണ്ടായത്.എട്ടു വീടുകള്‍ തകര്‍ന്നു.

നന്ദ നഗറില്‍ ഇന്നലെ രാത്രിയാണ് വന്‍ മേഘവിസ്‌ഫോടനമുണ്ടായത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.  മെഡിക്കല്‍ സംഘം ഉള്‍പ്പെടെ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

പ്രതികൂലമായ  കാലാവസ്ഥ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും തടസമാകുന്നു. ചമോലിയില്‍ ഇന്നും ശക്തമായ മഴയ്ക്ക സാധ്യതയെന്നു  കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് നിരവധി പേര്‍ ഇപ്പോഴും വീടുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

നാല് ദിവസം മുമ്പ്, ഡെറാഡൂണില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ 13 പേര്‍ മരിക്കുകയും നിരവധി റോഡുകള്‍ ഒലിച്ചുപോകുകയും വീടുകളും കടകളും തകരുകയും ചെയ്തു.

ഈ മാസം  20 വരെ ഈ മേഖലകളില്‍   അതിശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണവകുപ്പ് മുന്നറിയിപ്പ് നല്‍കി ഡെറാഡൂണ്‍, ചമ്പാവത്, ഉധം സിംഗ് നഗര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 900 ലധികം പേര്‍ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
അവശ്യ സേവനങ്ങള്‍ വേഗത്തില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയാണെന്നു മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു

Cloudburst in Uttarakhand’s Chamoli, houses washed away, 10 missing

Share Email
Top