അമേരിക്കന്‍ ആതുര മേഖലയില്‍ ആശങ്ക: ഇറക്കുമതി ചെയ്യുന്ന മരുന്നിന് 200 ശതമാനം നികുതി ഈടാക്കുമെന്നു ട്രംപ്

അമേരിക്കന്‍ ആതുര മേഖലയില്‍ ആശങ്ക: ഇറക്കുമതി ചെയ്യുന്ന മരുന്നിന് 200 ശതമാനം നികുതി ഈടാക്കുമെന്നു ട്രംപ്

വാഷിങ്ടന്‍: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നിലും വന്‍ നികുതി ഈടാക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ട്രംപ്. ഇത് അമേരിക്കന്‍ ആതുര സേവന മേഖലയെ ഏറെ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്കും തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കം ഏറെ സജീവമായി.   വിവിധ രാജ്യങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുന്ന വ്യാപാര താരിഫില്‍ ഏറ്റവും ഒടുവിലായാണ് മരുന്നുകള്‍ക്കും നികുതി ഈടാക്കാനുളള തീരുമാനം ട്രംപ് കൈക്കൊള്ളുമെന്ന സൂചന പുറത്തു വന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് 200 ശതമാനം വരെ തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.

മുന്‍കാലങ്ങളില്‍ അമേരിക്കന്‍ മരുന്നു വിപണിയില്‍ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ഇടയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍  നിന്നുള്ള ചില മരുന്നുകള്‍ക്ക് 15 ശതമാനം  തീരുവ ചുമത്തിയിരുന്നു. . ഇതിന് പിന്നാലെയാണ് 200 ശതമാനം വരെ നികുതി ചുമത്തുമെന്ന ഭീഷണി. ട്രംപിന്റെ ഈ തീരുമാനം വലിയ ആഘാതങ്ങള്‍ വരുത്തമെന്നും  മരുന്ന് വില കുറയ്ക്കുമെന്ന ട്രംപിന്റെ വാഗ്ദാനത്തിന് എതിരാകും ഇതിന്റെ ഫലമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Concerns over US healthcare sector: Trump threatens 200 percent tax on imported drugs

Share Email
Top