എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്:  തിരുവഞ്ചൂർ രാധാകൃഷ്ണൻ സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്:  തിരുവഞ്ചൂർ രാധാകൃഷ്ണൻ സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: അയ്യപ്പ സംഗമത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും കോൺഗ്രസിനെ വിമർശിക്കുകയും ചെയ്ത എൻ എസ്എസ് ജനറൽ സെക്രടറി സുകുമാരൻ നായരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോൺഗ്രസ്. 

കോൺഗ്രസ്നേതാവ്  തിരുവഞ്ചൂർ രാധാകൃഷ്ണൻ സുകുമാരൻ നായരെ കണ്ടു ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വിശദീകരിക്കാൻ തിരുവഞ്ചൂർ തയ്യാറായില്ല. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തിയാണ് തിരുവഞ്ചൂർ സുകുമാരൻ നായരെ കണ്ടത്.

ശബരിമല വിഷയത്തിൽ എൻഎസ്എസിന് വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാൻ എൻഎസ്എസിന് അവകാശമുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. . കഴിഞ്ഞ ദിവസം പി ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ കോൺഗ്രസ്‌ നേതാക്കളും പെരുന്നയിൽ എത്തിയിരുന്നു. 

Congress to persuade NSS: Thiruvanchoor Radhakrishnan met with Sukumaran Nair.

Share Email
LATEST
More Articles
Top