വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനും തീവ്ര വലതുപക്ഷ പ്രാചരകനുമായിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകകവുമായി ബന്ധപ്പെട്ടു വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ജിമ്മി കിമ്മലിന്റെ ടോക് ഷോ അവസാനിപ്പിച്ച് എബിസി. കിര്‍ക്കിന്റെ കൊലപാതകത്തെ രാഷ്ട്രീയവത്കരിക്കാനായി പ്രസിഡന്റ് ട്രംപിന്റെ അനുകൂലികള്‍ ശ്രമിക്കുന്നു എന്നായിരുന്നു ജിമ്മി കിമ്മല്‍ പ്രതികരണം നടത്തിയത്.
കിര്‍ക്കിന്റെ കൊലപാതകത്തില്‍ പ്രസിഡന്റ് ട്രംപ് നടത്തിയ അനുശോചനത്തെയും ജിമ്മി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ കിമ്മലിനെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയായിരുന്നു. ട്രംപിന്റെ കടുത്ത വിമര്‍ശകനായ ജിമ്മി ഓസ്‌കാര്‍ അവതാരകന്‍കൂടിയാണ്.
കിമ്മലിന്റെ ടോക് ഷോ നിര്‍ത്തിവെച്ചത് നല്ലകാര്യമെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ട്രംപിന്റെ പ്രതികരണം.
Controversial remark about Charlie Kirk: ABC ends Jimmy Kimmel’s talk show