തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ. ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗ നിബിന്‍ ശ്രീനിവാസനുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നിട്ടുള്ളത്.
പിരിവ് നടത്തിയാല്‍ ഏരിയാ സെക്രട്ടറിക്ക് പതിനായിരം രൂപ കിട്ടുമെന്നും ജില്ലാ കമ്മിറ്റിയില്‍ എത്തിയാല്‍ ഒരുലക്ഷം രൂപവരെയാകുമെന്നും ഓഡിയോയില്‍ പറയുന്നു. സിപിഎം ജില്ലാ നേതൃത്വത്തിലെ ആര്‍ക്കും സാമ്പത്തീകമായി പ്രശ്‌നങ്ങളില്ല. ജില്ലാ ഭാരവാഹിയായാല്‍ അത് ഇരുപത്തി അയ്യായിരമാകും. അത് ഒരു ലക്ഷമാകും. അവരൊക്കെ അവരുവരുടെ കാര്യം നോക്കാന്‍ നല്ല മിടുക്കന്‍മാരാണ്.
തൃശൂരില്‍ കപ്പലണ്ടി കച്ചവടം നടത്തിയ ആളാണ് ഇന്നുകാണുന്ന കോടികളുടെ സ്വത്ത് ഉണ്ടാക്കിയത്’- പുറത്തുവന്ന ശബ്ദരേഖയില്‍ പറയുന്നു. മുന്‍ മന്ത്രി എസി മൊയ്തീന്റെയും വര്‍ഗീസ് കണ്ടംകുളത്തിയുടെ പേര് ശബ്ദരേഖയിലുണ്ട്. എസി മൊയ്തീന് അപ്പര്‍ ക്ലാസ് ഡീല്‍ ആണെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം സഹകരണസംഘങ്ങളിലെ അഴിമതിയെ കുറിച്ച് സംസാരിച്ചതിന്റെ ഭാഗമായി നിബിനെ ഏരിയാ കമ്മിറ്റിയില്‍ തരംതാഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയുടെ ശബ്ദരേഖ പുറത്തുവന്നത്.
DYFI district secretary’s audio recording makes strong allegations against CPM leaders