വാഷിംഗ്ടൺ: ഇന്ത്യയ്ക്ക് മേൽ അമേരിക്ക ഈടാക്കിയ 50 ശതമാനം തീരുവ പൂർണമായും നീക്കം ചെയ്യണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് നയതന്ത്ര വിദഗ്ധനും പ്രൊഫസറുമായ എഡ്വേഡ് പ്രൈസ്. വാർത്താ ഏജൻസിയായ എഎൻഐക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വിഷയം കൈകാര്യം ചെയ്യുന്നതിൽ അമേരിക്കയ്ക്ക് തെറ്റു പറ്റിയെന്നും മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു റഷ്യയും ചൈനയുമായുള്ള ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുന്നതിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച ഇട പെടൽ നടത്തിയെന്നും അദ്ദേഹം അ ഭിപ്രായപ്പെട്ടു. 21-ാം നൂറ്റാണ്ടിനെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് വളരെ നിർണായക പങ്കുണ്ടെന്നും അദ്ദേഹം
ചൈനയുമായും റഷ്യയുമായുംഅമേരിക്ക ഏറ്റുമുട്ടുന്ന സമയത്ത് എന്തിനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ 50 ശതമാനം തീരുവ ചുമത്തിയതെന്ന് മനസ്സിലാകുന്നില്ല.
ഇന്ത്യയുടെ മേലുള്ള 50 ശതമാനം തീരുവ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Edward Price says tariffs imposed on India should be completely lifted
 













