കാബൂള്‍: താലിബാന്റെ കാരാ ഗൃഹവാസത്തില്‍ നിന്നു എട്ടു മാസത്തിനു ശേഷം വൃദ്ധ ദമ്പതികള്‍ക്ക് മോചനം. ബ്രിട്ടീഷ് ദമ്പതികളായ പീറ്റര്‍ റെയ്‌നോള്‍ഡ്‌സിനെയും ഭാര്യ ബാര്‍ബിയെയുമാണ് അഫ്ഗാനിലെ താ ലിബാന്‍ ഭരണകൂടം തടവില്‍ നിന്ന് മോചിപ്പിച്ചത്.
ഖത്തറിന്റെ മധ്യസ്ഥ ചര്‍ച്ചകളാണ് മോചനത്തിന് വഴിതുറന്നത്. അഫ്ഗാനിസ്ഥാനിലെ സ്കൂളിൽ കഴിഞ്ഞ 18 വർഷമായി ജോലിചെയ്ത് വന്നിരുന്ന ബ്രിട്ടീഷ് ദമ്പതികളെയാണ് താലിബാൻ തടവിലാക്കിയത് .കഴിഞ്ഞ ഏഴ് മാസമായി തടവറയിൽ ആയിരുന്ന ഇവരെ ഇന്നലെയാണ് വിട്ടയച്ചത്. ബ്രിട്ടീഷ് പൗരന്മാരുടെആരോഗ്യനില മോശമായി തുടരുന്നതിനാല്‍ ദമ്പതികളെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നതിനിടെയാണ് താലിബാൻ ഭരണകൂടത്തിന്റെ തീരുമാനം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് 80 കാരനായ പീറ്റര്‍ റെയ്‌നോള്‍ഡ്സും 76കാരിയായ ഭാര്യ ബാര്‍ബറയും താലിബാന്‍ പിടികൂടുന്നത്. താലിബാനില്‍ നിന്നും മോശപ്പെട്ട അനുഭവം ഉണ്ടായില്ലെന്ന് ബാര്‍ബറ പറഞ്ഞു. താലിബാൻ മോചിപ്പിച്ചതിന് പിന്നാലെ ഇരുവരും ദോഹയിലേക്ക് പോയി.അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുവരാൻ കഴിയുമെന്ന് പ്രത്യാശയാണ് തങ്ങൾക്കുള്ളതെന്നും ഇവർ കൂട്ടിച്ചേർന്നു Elderly British couple held captive by Taliban regime freed