ചേലക്കരയിലെ കൂട്ട ആത്മഹത്യാശ്രമത്തിൽ ആറ് വയസ്സുകാരി മരിച്ചു. മേപ്പാടം സ്വദേശി ക്ലാസ് വിദ്യാർഥിനി അണിമ (6) ആണ് മരിച്ചത്.
ചേലക്കര അന്തിമഹാകാളൻ കാവിലാണ് ഈ ദാരുണ സംഭവം. അമ്മ ഷൈലജ (34) ഉം മക്കളായ അണിമ (6), അക്ഷയ് (4) എന്നിവരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട് തുറക്കാത്തതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോൾ ഇവരെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അണിമയെ രക്ഷിക്കാനായില്ല.
അണിമയുടെ അമ്മ ഷൈലജയും സഹോദരൻ അക്ഷയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മക്കൾക്ക് വിഷം നൽകിയ ശേഷം ഷൈലജയും വിഷം കഴിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷൈലജയുടെ ഭർത്താവ് പ്രദീപ് അടുത്തിടെ അസുഖം മൂലം മരിച്ചിരുന്നു, ഇത് കുടുംബത്തെ മാനസികമായി തകർത്തിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.