ഡൽഹി: ഇസ്രയേൽ ധനകാര്യമന്ത്രി ബെസലേൽ സ്മോട്രിച്ച് സാമ്പത്തിക സഹകരണ കരാറുകളിൽ ഒപ്പുവെക്കുന്നതിനായി ഇന്ത്യയിലേക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുക, പരസ്പര നിക്ഷേപം വർദ്ധിപ്പിക്കുക എന്നിവയാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇന്ന് എത്തുന്ന സ്മോട്രിച്ച് ബുധനാഴ്ച തിരികെ മടങ്ങും.
ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ഇസ്രയേൽ സെക്യൂരിറ്റീസ് അതോറിറ്റി ചെയർമാനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, പീയൂഷ് ഗോയൽ, മനോഹർ ലാൽ ഖട്ടർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളിലെയും വ്യവസായ, ജൂത സമൂഹങ്ങളിലെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വിവിധ സഹകരണ ഉടമ്പടികൾക്ക് അന്തിമരൂപം നൽകുന്നതിനാണ് ഈ സന്ദർശനം.
ഡൽഹിക്ക് പുറമെ മുംബൈയും ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയും അദ്ദേഹം സന്ദർശിക്കും. ഈ വർഷം ഇന്ത്യ സന്ദർശിക്കുന്ന നാലാമത്തെ ഇസ്രയേൽ മന്ത്രിയാണ്