pulimoottil

ഫ്‌ളോറിഡ നവകേരള മലയാളി അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമായി

ഫ്‌ളോറിഡ നവകേരള മലയാളി അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമായി

പി പി ചെറിയാന്‍

ഫ്‌ളോറിഡ: ഫ്‌ലോറിഡയിലെ നവകേരളാ മലയാളി അസോസിയേഷന്റെ 31-ാം വര്‍ഷ ഓണാഘോഷം മുപ്പത്തിയൊന്നുതരം വിഭവങ്ങളുമായി കൂപ്പര്‍ സിറ്റി ഹൈസ്‌കൂളില്‍ വിവിധങ്ങളായ കലാപരിപാടികളോടൊപ്പം നടത്തപെട്ടു.
അസോസിയേഷന്‍ പ്രസിഡന്റ് പനങ്ങായില്‍ ഏലിയാസ് ആദ്യ ദീപം തെളിയിച്ചു, തുടര്‍ന്ന് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളും, വൈദികരും ദീപം തെളിയിച്ച് ഓണാഘോഷം വര്‍ണാഭമാക്കി.

ഓണാഘോഷങ്ങള്‍ക്ക് വിശിഷ്ടാതിഥികളയാി ഫോമാ മുന്‍ പ്രസിഡന്റ് ഡോക്ടര്‍ ജേക്കബ് തോമസ് ( 2022-2024) ന്റെയും, ഫോമാ ട്രഷറര്‍( 20224) ബിജു തോണിക്കടവിലിടെയും സഎത്തിച്ചേര്‍ന്നു. ഓര്‍ലന്‍ഡോ മലയാളി അസോസിയേഷന്‍ ( ഒരുമ) പ്രസിഡന്റ് മിസ്റ്റര്‍ ജിബി ജോസഫ്, പാംബീച്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാത്യു തോമസ്, നോവലിസ്റ്റും കലാകാരനുമായ പൗലോസ് കുയിലാടന്‍ ( ഫോമാ നാഷണല്‍ കമ്മിറ്റി കള്‍ച്ചറല്‍ ചെയര്‍മാന്‍), ബിജോയ് സേവിയര്‍, ഫോമാ നാഷണല്‍ അഡൈ്വസറി കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷാന്റി വര്‍ഗീസ് ( ഫോമാ നാഷണല്‍ പൊളിറ്റിക്കല്‍ ഫോറം എക്‌സിക്യൂട്ടീവ്) ജോസ് തോമസ് സിപിഎ, എബ്രഹാം കളത്തില്‍ (ഫൊക്കാന ഇന്റര്‍നാഷനല്‍ ട്രെഷറര്‍)കുര്യന്‍ വര്‍ഗീസ് ഐഒസി ഫ്‌ലോറിഡ ചാപ്റ്റര്‍ സെക്രട്ടറി എന്നിവരുടെ സാന്നിധ്യവും പ്രശംസനീയമായിരുന്നു.

പുതു തലമുറക്ക്, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, നമ്മുടെ സ്‌നേഹത്തിന്റെ വിലയും ഐക്യത്തിന്റെ കരുത്തും, പരസ്പര സഹായത്തില്‍ക്കൂടി ലഭിക്കുന്ന സംതൃപ്തിയും പുതുതലമുറക്ക് പകര്‍ന്നുകൊടുക്കുവാന്‍, തിന്മക്കെതിരെ വിരല്‍ ചൂണ്ടുവാന്‍ മലയാളി സമൂഹം ആര്‍ജ്ജവം കാണിക്കുവാന്‍ പ്രസിഡന്റ് പനങ്ങയില്‍ ഏലിയാസ് സന്ദേശത്തില്‍ പറഞ്ഞു.

റവ. ഡോ.സന്തോഷ് തോമസ്. ഫാ. ഫിലിപ്പ് ജി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഡോ. ജഗതി നായര്‍ കോറിയോഗ്രാഫി ചെയ്ത തിരുവാതിര, ലിയാന സാമുയല്‍, മെലീസ ജിജു,ജോയാന അഭീഷ് തടങ്ങിയവര്‍ നയിച്ച ഡാന്‍സ്, ഹൃദയ എമേഴ്‌സണ്‍ കോറിയോഗ്രാഫി ചെയ്ത മെഗാ ഡാന്‍സ്, ഇമ്മാനുവല്‍ തോമസ്, രതീഷ്, ലിയാന, തോമസ് ചേലക്കാട്ട്, മിസ്റ്റര്‍ ദീപക് ആചാരി, മിസിസ് ഗൗരി ദീപക്, മിസ്റ്റര്‍ കിഷോര്‍ കുമാര്‍ ഇവരുടെ ഗാനമേളകള്‍ മാറ്റുകൂട്ടി.ബിജോയ് സേവ്യര്‍ സ്വാഗതം ആശംസിച്ചു. യൂത്ത് പ്രസിഡന്റ് ലിയാന സാമ്യൂല്‍ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു.

മുപ്പത്തിയൊന്നു തരം വിഭവങ്ങള്‍ വിളമ്പുന്നതിനായി പ്രത്യേക കസ്റ്റം പ്ലേറ്റുകളും സജ്ജമാക്കിയത് ശ്രദ്ധയകാര്‍ഷികപ്പെട്ടു. ഫുഡ് കോര്‍ഡിനേറ്റര്‍ ഷാന്റി വര്‍ഗീസ് മികവുറ്റ വിഭവങ്ങള്‍ ഒരുക്കുന്നതിന് നേതൃത്വം നല്‍കി, മേലെ ചാക്കോ, കുര്യന്‍ വര്‍ഗീസ്, എമേഴ്‌സണ്‍ ചാലിശ്ശേരി, ഗോപന്‍ നായര്‍, പദ്മനാഭന്‍ കുന്നത്, ബിബിന്‍ ജോര്‍ജ് , സിനോജ് കമ്പിയില്‍, ് ജോമിനി ബിജോയ് , സൂസി ബിജോയ്, ബിന്ദു എമേഴ്‌സണ്‍,് താരാ പദ്മകുമാര്‍ മെറിന്‍ ജോര്‍ജ് എന്നിവര്‍ ഒത്തൊരുമയോടെ അതിഥികളെ സ്‌നേഹവിരുന്നിലേക്ക് നയിച്ചു.

സാറാമ്മ ഏലിയാസ്, റോഷന്‍ സജോ പെല്ലിശ്ശേരി, റാണി കൂട്ടുകെട്ട് താലപ്പൊലി അരങ്ങേറി. മഹാബലിയായി അവതരിച്ച് കുരിയാക്കോസ് പൊടിമറ്റം അതിഥികളുടെ കൈയടി ഏറ്റുവാങ്ങി. നവകേരളയുടെ ഉത്സവവേളകള്‍ മനോഹരമായി കുറിയക്കോസ് അലങ്കരിച്ചു.

മനോഹരമായ ഫോട്ടോ ബൂത്ത് പ്രദര്‍ശിപ്പിച്ച ശിവകുമാര്‍, പ്രിയാ നായര്‍ ദമ്പതികളെ പ്രസിഡന്റ് പനങ്ങയില്‍ ഏലിയാസ് അഭിനന്ദിച്ചു. ചെണ്ടമേളവും, താലപ്പൊലിയും, മഹാബലിയും ഒന്നിച്ചപ്പോള്‍ എഴുന്നള്ളത്ത് ഗംഭീരമായി. ചെണ്ടമേളത്തിനു ചുക്കാന്‍ പിടിച്ച മോഹന്‍ നാരായണ്‍, ശ്രുതി ലയതാളം പ്രത്യേകം അഭിനന്ദനം അര്‍ഹിച്ചു. മനോഹരമായ അവതരണ ശൈലിയോടെ വിവിധ പരിപാടികള്‍ കോര്‍ത്തിണക്കിയ മാസ്റ്റര്‍ ഓഫ് സെറിമോണീസ് കാവ്യാ ബെന്‍സന്‍, സില്‍വിയാ ബെന്യാം വളരെയധികം പ്രശംസ പിടിച്ചുപറ്റി

.പ്രോഗ്രാം കോഓര്‍ഡിനറ്റ് ചെയ് സജോ പെല്ലിശ്ശേരിയേ പ്രസിഡന്റ് പ്രത്യേക അിനന്ദനം അറിയിച്ചു. നവകേരളിയുടെ സ്‌പോണ്‍സേഴ്‌സിനെയും, അഭ്യുദയ കംഷികളെയും സ്ലൈഡ് ഷോയില്‍ മനോഹരമായി പ്രദര്‍ശിപ്പിച്ച ബിജോയ് ജോസഫ്, പദ്മനാഭന്‍ കുന്നത്ത് എന്നിവര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മികവു തെളിയിച്ചു. വളരെ മനോഹരമായ അവതരണ ശൈലികളോടെ പരിപാടികള്‍ കോര്‍ത്തിണക്കിയ മാസ്റ്റര്‍ ഓഫ് സെറിമോണീസ് കാവ്യാ ബെന്‍സണ്‍, സില്‍വിയാ ബെന്യാം എന്നിവരും പ്രശംസ പിടിച്ചുപറ്റി. ലിയാന സാമുവേലിന്റെ ഇന്ത്യന്‍ ദേശീയ ഗാനത്തോടെ നവകേരളാ മലയാളിഅസോസിയേഷന്റെ മുപത്തിയൊന്നാം വര്‍ഷ ഓണാഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.

Florida New Kerala Malayali Association Onam celebrations were remarkable

Share Email
LATEST excelnclexrn
More Articles
Top