പതിറ്റാണ്ടുകളായി തുടരുന്ന നയം വെട്ടി ഫ്ലോറി‍ഡ, ഇങ്ങനെ ചെയ്യുന്ന ആദ്യ സംസ്ഥാനം; വാക്സിൻ നിർബന്ധങ്ങളും എടുത്തുകളയുന്നു

പതിറ്റാണ്ടുകളായി തുടരുന്ന നയം വെട്ടി ഫ്ലോറി‍ഡ, ഇങ്ങനെ ചെയ്യുന്ന ആദ്യ സംസ്ഥാനം; വാക്സിൻ നിർബന്ധങ്ങളും എടുത്തുകളയുന്നു

വാഷിംഗ്ടൺ: പതിറ്റാണ്ടുകളായി തുടർന്നുപോന്ന ആരോഗ്യനയങ്ങളിൽ നിന്ന് പിന്മാറിക്കൊണ്ട് എല്ലാ വാക്സിൻ നിർബന്ധങ്ങളും എടുത്തുകളയാൻ ഫ്ലോറിഡ ഒരുങ്ങുന്നു. ഈ നയം സ്വീകരിക്കുന്ന യുഎസിലെ ആദ്യ സംസ്ഥാനമായി ഫ്ലോറിഡ മാറും. പകർച്ചവ്യാധികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ സ്കൂൾ കുട്ടികൾക്ക് വാക്സിനേഷൻ നിർബന്ധമായിരുന്നു.

നിലവിലെ വാക്സിൻ നിർബന്ധങ്ങൾ വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള അനീതിപരമായ കടന്നുകയറ്റം ആണെന്ന് സ്റ്റേറ്റ് സർജൻ ജനറൽ ഡോ. ജോസഫ് ലഡാപോ ബുധനാഴ്ച പ്രഖ്യാപിച്ചു. തീരുമാനമെടുക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ലഡാപോ വാലറിക്കോയിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഫ്ലോറിഡയുടെ ഈ നീക്കം മീസിൽസ്, ചിക്കൻപോക്സ്, ഹെപ്പറ്റൈറ്റിസ് ബി, പോളിയോ തുടങ്ങിയ രോഗങ്ങൾക്കെതിരായ വാക്സിൻ നിർബന്ധങ്ങൾ ഇല്ലാതാക്കും.

ഈ വാക്സിനുകൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതായി കരുതപ്പെടുന്നു. ചില നിയമങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പിന് തന്നെ മാറ്റാൻ കഴിയുമെന്നും, എന്നാൽ മറ്റുള്ളവയ്ക്ക് നിയമനിർമ്മാണ സഭയുടെ അംഗീകാരം ആവശ്യമാണെന്നും ലഡാപോ പറഞ്ഞു. ഈ ശ്രമം എല്ലാ നിർബന്ധങ്ങളും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ നിർബന്ധങ്ങളെ ദീർഘകാലമായി വിമർശിക്കുന്ന റോബർട്ട് എഫ് കെന്നഡി ജൂനിയറിന് കീഴിലുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ആരോഗ്യ നയങ്ങളുമായി ഈ മാറ്റം യോജിച്ചുപോകുന്നതാണ്.

Share Email
LATEST
Top