തിരുവനന്തപുരം: മലയാളികൾക്ക് ഓണസമ്മാനമായി തിരുവനന്തപുരം-മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിൽ നാല് അധിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. സെപ്റ്റംബർ 9 മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. നിലവിൽ 16 കോച്ചുകളുള്ള ട്രെയിനിൽ ഇനി 20 കോച്ചുകളുണ്ടാകും.
ട്രെയിനിന് യാത്രക്കാർക്കിടയിലുള്ള വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് കേന്ദ്ര റെയിൽവേ ബോർഡിന്റെ ഈ തീരുമാനം. ആലപ്പുഴ വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസിനാണ് കോച്ചുകൾ കൂട്ടിയത്. അധിക കോച്ചുകൾ വരുന്നതോടെ കൂടുതൽ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാകും.
2024-25 സാമ്പത്തിക വർഷത്തിൽ 102.01 ശതമാനവും, 2025-26 സാമ്പത്തിക വർഷത്തിൽ (ജൂൺ 2025 വരെ) 105.03 ശതമാനവുമാണ് ഈ ട്രെയിനിലെ യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവ് രേഖപ്പെടുത്തിയത്. നിലവിൽ, ഇന്ത്യൻ റെയിൽവേ 144 വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. അവയെല്ലാം മികച്ച യാത്രാനിരക്ക് രേഖപ്പെടുത്തുന്നുണ്ട്.
Four extra coaches in Vande Bharat Express as Onam gift to Malayalis













