ഫാ. ജോസഫ് മണപ്പുറം അന്തരിച്ചു

ഫാ. ജോസഫ് മണപ്പുറം അന്തരിച്ചു
Share Email

ഹൂസ്റ്റൺ: ഹ്യൂസ്റ്റണിൽ ക്‌നാനായ സമൂഹം കെട്ടിപ്പടുക്കുന്നതിലും ക്‌നാനായ കമ്മ്യൂണിറ്റി സെന്റർ സ്ഥാപിക്കുന്നതിലും നിർണായക പങ്കുവഹിച്ച ഫാ. ജോസഫ് മണപ്പുറം (81) അന്തരിച്ചു. കോട്ടയം ഒളശ സ്വദേശിയായ ഫാ. ജോസഫ് മണപ്പുറം 1969 ൽ കോട്ടയം ക്‌നാനായ അതിരൂപതയിലെ വൈദികനായി പട്ടം സ്വീകരിച്ചു. യുഎസിലെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

ഒളശ മണപ്പുറത്ത് പരേതരായ ഉതുപ്പാൻ പുന്നനും ഏലിക്കുട്ടിയുമാണ് മാതാപിതാക്കൾ.   സഹോദരങ്ങൾ :ജോർജ് മണപ്പുറം , ലീലാമ്മ വടക്കേടം , മേരി കളവേലിൽ , എൽസി തുരുത്തുവേലിൽ , ജെസി മൂഴിയിൽ , ലൈസാ മോൾ വടകര.

ജനകീയനായ പുരോഹിതനായിരുന്ന അദ്ദേഹം യുഎസിലെ ക്‌നാനായ സമൂഹത്തെ നയിക്കുകയും എല്ലാവരുമായും വ്യക്തിപരമായ ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു.

Share Email
Top