ടൈറ്റാനിക് മുതൽ അവഞ്ചേഴ്സ് വരെ: ഹോളിവുഡിലെ കോടികളുടെ സീനുകൾ

ടൈറ്റാനിക് മുതൽ അവഞ്ചേഴ്സ് വരെ: ഹോളിവുഡിലെ കോടികളുടെ സീനുകൾ

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങൾ പറയുമ്പോൾ ‘ബാഹുബലി’, ‘ആർ.ആർ.ആർ’ പോലുള്ള 200-500 കോടി രൂപ വരെ ചെലവഴിച്ച ബ്ലോക്ക്ബസ്റ്ററുകളെയാണ് നമ്മൾ ഓർക്കാറ്. എന്നാൽ ഹോളിവുഡിൽ പല ചിത്രങ്ങളിലും ഒരു രംഗം ചിത്രീകരിക്കാൻ പോലും അതിനേക്കാൾ കൂടുതൽ തുക ചെലവാകാറുണ്ട്.

ഹോളിവുഡിലെ അവഞ്ചേഴ്സ്, ഫാസ്റ്റ് & ഫ്യൂരിയസ് പോലുള്ള ചിത്രങ്ങൾക്ക് ശരാശരി ഒരു ദിവസത്തെ ഷൂട്ടിങ്ങിന് മാത്രം 4 മുതൽ 8 കോടി രൂപ വരെ (500,000-1 മില്യൺ ഡോളർ) ചെലവാകും. ഇതിൽ നടന്മാരുടെ പ്രതിഫലം, ക്രൂ വേതനം, വി.എഫ്.എക്സ്, ലൊക്കേഷൻ ചാർജുകൾ, ഉപകരണ വാടക, ഇൻഷുറൻസ് തുടങ്ങി എല്ലാം ഉൾപ്പെടും.

വലിയ ചില രംഗങ്ങളുടെ ചെലവുകൾ:

ടൈറ്റാനിക് -മുങ്ങിത്താഴുന്ന കപ്പൽ സീനിന് 1,242 കോടി രൂപ (141 മില്യൺ ഡോളർ). യഥാർത്ഥ വലുപ്പത്തിലുള്ള കപ്പൽ മാതൃക നിർമ്മിച്ചാണ് ഷൂട്ടിംഗ്.

ദ മാട്രിക്സ് റീലോഡഡ് – 100 ഏജന്റ് സ്മിത്തുകളുമായുള്ള പോരാട്ടത്തിന് 617 കോടി രൂപ (70 മില്യൺ ഡോളർ). ഹൈവേ ചേസ് സീനിനായി പ്രത്യേകമായി ഹൈവേ പണിതത് മാത്രം 150 കോടി രൂപ.

അവഞ്ചേഴ്സ്: എൻഡ്‌ഗെയിം – ഫൈനൽ പോരാട്ട രംഗത്തിന് 529 കോടി രൂപ (60 മില്യൺ ഡോളർ).

മിഷൻ: ഇംപോസിബിൾ 7 – ട്രെയിൻ സ്റ്റണ്ട് ചിത്രീകരിക്കാൻ 185 കോടി രൂപ (21 മില്യൺ ഡോളർ).

സ്പൈഡർമാൻ 2 – ഡോ. ഒക്ടോപസുമായുള്ള പോരാട്ടത്തിന് 45 കോടി രൂപ (5.4 മില്യൺ ഡോളർ).

ദ ഡാർക്ക് നൈറ്റ് റൈസസ് – വിമാനം ഹൈജാക്ക് സീനിന് 8.3 കോടി രൂപ (1 മില്യൺ ഡോളർ).

അവതാർ: ദി വേ ഓഫ് വാട്ടർ – ഒരു പോരാട്ട രംഗത്തിന് 207 കോടി രൂപ (25 മില്യൺ ഡോളർ).

ജേസൺ ബോൺ – ട്രാഫിക് ചേസിന് 29 കോടി രൂപ (3.5 മില്യൺ ഡോളർ).

വേൾഡ് വാർ Z – ജോംബി ആക്രമണത്തിന് 2 കോടി രൂപ (2.5 ലക്ഷം ഡോളർ).

ജെയിംസ് ബോണ്ട്: സ്പെക്ട്രെ – റോം നഗരത്തിലെ കാർ ചേസ് രംഗത്തിന് ഏകദേശം 200 കോടി രൂപ.

സേവിംഗ് പ്രൈവറ്റ് റയാൻ – ഡി-ഡേ ലാന്റിങ് രംഗത്തിന് 10 കോടി രൂപ.

വാട്ടർവേൾഡ് – കപ്പൽ ആക്രമണ രംഗത്തിന് 200 കോടി രൂപ.

ബെൻ-ഹർ (1959) -രഥയോട്ടത്തിന് അന്ന് 3.3 കോടി രൂപ (40 ലക്ഷം ഡോളർ). ഇന്നത്തെ മൂല്യം 330 കോടി രൂപ.

വാർ ആൻഡ് പീസ് (1960, സോവിയറ്റ് യൂണിയൻ) – ഒരു യുദ്ധ രംഗത്തിന് മാത്രം 700 കോടി രൂപ ചെലവായി.

വലിയ ടീമുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് യഥാർത്ഥ്യത്തോട് ചേർന്ന അനുഭവം സൃഷ്ടിക്കുന്നതിനാണ് ഹോളിവുഡിൽ ഇത്തരം വൻ ചെലവുകൾ സാധാരണമാകുന്നത്.

From Titanic to Avengers: Hollywood’s Multi-Crore Scenes

Share Email
Top