ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഓണാഘോഷം സെപ്റ്റംബർ 6 നു ഡാളസിൽ

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഓണാഘോഷം സെപ്റ്റംബർ 6 നു ഡാളസിൽ

പി പി ചെറിയാൻ

ഡാളസ്: പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ആഗോള കൂട്ടായ്മയായ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ (ജി.ഐ.സി.) ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 6 ശനിയാഴ്ച വൈകുന്നേരം 6:30-ന് ഗാർലൻഡിലെ കെ.ഇ.എ. ഹാളിൽ (KEA Hall, 580 Castleglen Dr., Garland, Tx-75043) വെച്ചാണ് പരിപാടി. പരമ്പരാഗത ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടാകും.

പരിപാടിയിൽ ഗാർലൻഡ് മേയർ ഡിലൻ ഹെഡ്രിക്ക്, സണ്ണിവെയിൽ മേയർ സജി ജോർജ്, ഡാളസ് കൗണ്ടി ജഡ്ജ് മാർഗരറ്റ് ഓബ്രിയൻ, സണ്ണിവെയിൽ സിറ്റി കൗൺസിൽ അംഗം മനു ഡാനി തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികൾ മുഖ്യാതിഥികളായി പങ്കെടുക്കും.

ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി. സി. മാത്യു, വൈസ് പ്രസിഡന്റ് പ്രൊഫസർ ജോയി പല്ലാട്ടുമഠം എന്നിവർ ചടങ്ങിൽ പ്രസംഗിക്കും. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ വൈസ് പ്രസിഡന്റ് പട്രീഷ്യ ഉമാശങ്കർ ഓണസന്ദേശം നൽകും.

സേവനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ ആദരിക്കും. മാധ്യമപ്രവർത്തന രംഗത്തെ സംഭാവനകൾ പരിഗണിച്ച് രണ്ട് പ്രമുഖ വ്യക്തികളെയും കല, ഫോട്ടോഗ്രാഫി, നഴ്‌സിങ് മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ആദരിക്കും.

പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ സെപ്റ്റംബർ 5-ന് മുൻപ് വർഗീസ് കെ. വർഗീസുമായി (ഫോൺ: 469 236 6084) ബന്ധപ്പെട്ട് പേര് മുൻകൂട്ടി നൽകേണ്ടതാണ്.

Global Indian Council Onam Celebration in Dallas on September 6th

Share Email
LATEST
Top