ന്യൂഡല്‍ഹി: ജിഎസ്ടി സമ്പാദ്യ ഉത്്‌സവത്തിന് നാളെ തുടക്കമാകുമ്പോള്‍ പാവപ്പെട്ടവര്‍ക്കും ഇടത്തരം സാമ്പത്തീകമുള്ളവര്‍ക്കും ഏറെ ഗുണകരമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധനചെയ്തു പ്രസംഗിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
ജിഎസ്ടിയില്‍ ഇനി അഞ്ചു ശതമാനം 18 ശതമാനം എന്നീ നികുതി സ്ലാബുകള്‍ മാത്രമാവും ഉണ്ടാവുക. 99 ശതമാനം സാധനങ്ങളും അഞ്ചുശതമാനം നികുതി പട്ടികയിലാണ് വരികയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കകൈക്കൊണ്ടത് ജനങ്ങളുടെ ആഗ്രഹം പരിഗണിച്ചാണ് . ജിഎസ്ടിക്ക് തുടര്‍ച്ച വരും. നിക്ഷേപങ്ങള്‍ കൂട്ടാന്‍ സഹായകരമാകും, പൗരന്‍മാരെ ഈശ്വരനായി കരുതിയുള്ള നടപടിയാണ് സർക്കാർ കൈക്കൊണ്ടത്. പാവപ്പെട്ടവർക്കും ഇടത്തര വരുമാനക്കാര്‍ക്കും ഏറെ ആശ്വസം നല്കുന്ന നടപടിയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ പരിഷ്‌ക്കാരം ഇന്ത്യയുടെ വികസനത്തെ ത്വരിതെപ്പെടുത്തുമെന്നും മധ്യവര്‍ഗം, യുവാക്കള്‍, കര്‍ഷകര്‍ അങ്ങനെ എല്ലാവര്‍ക്കും പ്രയോജനം ലഭിക്കുമെന്നും ദൈനംദിന ആവശ്യങ്ങള്‍ വളരെ കുറഞ്ഞ ചിലവില്‍ നിറവേറ്റപ്പെടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
GST Savings Festival from tomorrow; PM says it will be very beneficial for the poor and middle class