വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള എച്ച് വൺ ബി വീസയിൽ നിലവിലുള്ള വ്യവസ്ഥയിൽ കാതലായ മാറ്റം 2026 ഫെബ്രുവരിയോടെയുണ്ടാവുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. അമേരിക്കൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എച്ച്1ബി വീസയുടെ അപേക്ഷാ ഫീസ് ഒരു ലക്ഷം ഡോളറാക്കി വർധിപ്പിച്ച നടപടിക്രമങ്ങളെക്കുറിച്ചുളള ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.ഐ ടി കൺസൾട്ടന്റുമാരെ കുറഞ്ഞ ചെലവിൽ യുഎസിൽ പ്രവേശിപ്പിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും അനുവദിക്കുന്ന നിലവിലെ വീസ നടപടിക്രമം തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫെബ്രുവരിയിലാണ് എച്ച്1ബി വീസയുടെ അടുത്ത ഓൺലൈൻ നറുക്കെടുപ്പ്. വീസാ ഫീസ് വർധന ഏർപ്പെടുത്തിയാൽ ആളുകളുടെ ആധിക്യം ഉണ്ടാകില്ലെന്നും ലുട്‌നിക്ക് പറഞ്ഞു.നിലവിലുള്ള എച്ച്1ബി വീസക്കാരിൽ 71 ശതമാനം ഇന്ത്യക്കാരാണ്. അമേരിക്കയിൽ ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി ചെയ്യാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1ബി വീസയാണ്.
H-1B Visa: US Commerce Secretary says major changes to current system to be implemented by February 2026
 













