ന്യൂയോര്‍ക്ക്: ട്രംപ് എച്ച് വണ്‍ ബി വീസയ്ക്കുള്ള ഫീസ് കുത്തനെ ഉയര്‍ത്തിയ വാര്‍ത്ത വന്നതിനു പിന്നാലെ ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ മണിക്കൂറുകളോളം പരിഭ്രാന്തി. സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലേക്ക് വെള്ളിയാഴ്ച്ച പുറപ്പെടേണ്ട വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് മൊബൈല്‍ ഫോണുകളില്‍ ഉള്‍പ്പെട എച്ച് വണ്‍ ബി വീസ ഫീസ് ഒരുകോടിയോളമാക്കി വര്‍ധിപ്പിച്ച വാര്‍ത്ത വന്നത്.
ഇതറിഞ്ഞതിന പിന്നാലെ വിമാനത്തില്‍ കയറിയ പലരും വിമാനത്തില്‍ നിന്നും പുറത്തിറങ്ങി. ഇതോടെ മൂന്നു മണിക്കൂറോളം വൈകിയാണ് വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും പുറപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രികന്‍ തന്നെയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
യാത്രക്കാര്‍ വിമാനത്തിന്റെ ഇടനാഴികളില്‍ പരിഭ്രാന്തരായി നില്‍ക്കുന്നതും, മറ്റുചിലര്‍ ഫോണില്‍ വിവരങ്ങള്‍ തിരയുന്നതും കാണാം. അസാധാരണമായ ഈ സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ സാധിക്കുമെന്ന് ക്യാപ്റ്റന്‍ നല്കുന്ന സന്ദേശവും കേള്‍ക്കാന്‍ സാധിക്കും.
H1B visa fee hike: Video of passengers disembarking from plane emerges