എച്ച് വണ്‍ ബി വിസ ഫീസ് വര്‍ധന: ഡോക്ടര്‍മാരെ ഒഴിവാക്കുമെന്നു വൈറ്റ് ഹൗസ്

എച്ച് വണ്‍ ബി വിസ ഫീസ് വര്‍ധന: ഡോക്ടര്‍മാരെ ഒഴിവാക്കുമെന്നു വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള എച്ച് വണ്‍ ബി വിസാ ഫീസ് വര്‍ധനയില്‍ നിന്നും ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കും. ഇത് സംബന്ധിച്ചുള്ള സൂചനകള്‍ വൈറ്റ് ഹൗസ് നല്കി.

അമേരിക്കയിലെ വിദൂര പ്രദേശങ്ങളിലുള്ള ആശുപത്രികളില്‍ സേവനം ചെയ്യാനായി കൂടുതലായും എത്തുന്നത് എച്ച്വണ്‍ബി വീസയിലുളള വിദേശ ഡോക്ടര്‍മാരാണ്. ഇവരുടെ വരവ് കുറഞ്ഞാല്‍ ഈ ആതുരാലയങ്ങളുടെ നടത്തിപ്പ് തന്നെ പ്രതിസന്ധിയിലാവും. ഇത്തരമൊരു സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ക്ക് എച്ച വണ്‍ ബി വിസയിലെ ഫീസ് വര്‍ധന ഒഴിവാക്കുക.

അമേരിക്കയിലെ ഡോക്ടര്‍മാര്‍ വിദൂരമേഖലകളില്‍ ജോലി ചെയ്യാന്‍ പലപ്പോഴും മടികാണിക്കുന്ന സാഹചര്യമാണ്. ഇത്തരമൊരു അവസ്ഥയിലാണ് വിദേശ ഡോക്ടര്‍മാര്‍ക്ക് എച്ച് വണ്‍ ബി വീസയ്ക്ക് 100,000 ഡോളര്‍ ഫീസ് ഈടാക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കാന്‍ ട്രംപ് ഭരണകൂടം തയാറാവുന്നത്. നിലവില്‍ അരേിക്കയിലേക്ക് എത്തുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ റെസിഡന്റുകളും സ്‌പെഷലിസ്റ്റുകളും എച്ച് വണ്‍ ബി വിസയിലാണ് വരുന്നത്.

ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വൈറ്റ് ഹൗസ് വക്താവ് ടെയ്ലര്‍ റോജേഴ്സ് ആണ് ഈ ഇളവ് സംബന്ധിച്ച സൂചനകള്‍ നല്കിയത്. ഫീസ് വര്‍ധന ജീവനക്കാരുടെ ക്ഷാമത്തിന് ഇടയാക്കുമെന്നും ഇത് ആതുരസേവന മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തിലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നു വൈറ്റ് ഹൗസ് വ്യക്താവ് കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ വിവങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നടത്തുന്ന ഗൂപ്പായ കെഎഫ്എഫ് സമാഹരിച്ച ഫെഡറല്‍ ഡാറ്റ പ്രകാരം, 76 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ നിലവില്‍ പ്രാഥമിക പരിചരണ ഡോക്ടര്‍മാരുടെ കുറവുള്ള മേഖലകളിലാണ് താമസിക്കുന്നത്. ഫീസ് കുത്തനെ കൂട്ടിയാല്‍ ഗ്രാമീണ പിന്നോക്ക മേകലകളിലെ ആശുപത്രികള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുമെന്നു മിഷിഗണ്‍ ആസ്ഥാനമായുള്ള ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനായ അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (എഎംഎ) പ്രസിഡന്റ് ബോബി മുക്കമല മുന്നറിയിപ്പ് നല്‍കി.

H1B visa fee hike: White House says doctors will be exempted

Share Email
Top