ഹൈബിക്കും കിരണ്‍കുമാര്‍ റെഡ്ഡിക്കും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ സ്വീകരണം നല്കി
എഡിസണ്‍(ന്യു ജേഴ്സി): അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള ഉയര്‍ന്ന താരിഫ് സാധാരണ ജനങ്ങള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കപ്പെടുന്നുവെന്നു ഹൈബി ഈഡന്‍ എംപി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തെലങ്കാന- തമിഴ്നാട് – കേരള ചാപ്റ്ററുകള്‍ സംയുക്തമായി ഹൈബി ഈഡനും ആന്ധ്രയില്‍ നിന്നുള്ള എം.പി. ചമല കിരണ്‍ കുമാര്‍ റെഡ്ഡിക്കും നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്ര സഭയുടെ ക്‌ളൈമറ്റ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള ആശയങ്ങള്‍ ഇല്ലാതാക്കാന്‍ ഭരണകക്ഷി സജീവമാണെന്നും ഹൈബി പറഞ്ഞു. ഇന്ത്യയുടേയും അമേരിക്കയുടെയും ചരിത്രത്തിലെ ഒരു നിര്‍ണായക കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത്.

തെലങ്കാനയില്‍ നിന്നും കേരളത്തില്‍ നിന്നുമാണ് ഏറ്റവുമധികം സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി നടക്കുന്നത് .എട്ടു ബില്യണിലധികം തുകക്കുള്ള കയറ്റുമതിയാണ് താരിഫ് പ്രശ്നം മൂലം വിഷമത്തിലായതെന്ന് ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടിഇന്ത്യന്‍ സമൂഹം അമേരിക്കക്കു വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അതു വേണ്ടവിധം അംഗീകരിക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്. ഇന്ത്യയുടെ ഭാവിയില്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍ കാണിക്കുന്ന സൂക്ഷ്മതയും ജാഗ്രതയും ഹൈബി ഈഡന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ഭരണഘടന പരാജയപ്പെടുമെന്നാണ് ഐവര്‍ ജെന്നിംഗ്്‌സിനെപ്പോലുള്ള വിദഗ്ധര്‍ പോലും പറഞ്ഞത്. എന്നാല്‍ അയല്‍രാജ്യങ്ങള്‍ പരാജയപ്പെട്ടപ്പോഴും ഇന്ത്യയും ഭരണഘടനയും ശക്തമായി നിലകൊള്ളുന്നു. ലോകരംഗത്ത് സാമ്പത്തിക മാന്ദ്യമുണ്ടായപ്പോഴാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ രാജ്യം പുതിയ നയങ്ങളിലൂടെ ഇന്ത്യയുടെ വികസനത്തിനു അടിത്തറയിട്ടത് കോണ്‍ഗ്രസാണ്. സെക്കുലറിസത്തിനു വേണ്ടി സംഘടന പോരാടുന്നു.

ഒരു ദിവസം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന് ഉറപ്പുണ്ടെന്ന് ആദ്ദേഹം പറഞ്ഞത് സദസ് കരഘോഷത്തോടെ എതിരേറ്റു. തെലങ്കാനക്ക് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമായുള്ള പ്രത്യേക ബന്ധവും അദ്ദേഹത്തെ പരാമര്‍ശിച്ചു.
എച്ച് വണ്‍ വിസക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയത് ഇന്ത്യയില്‍ ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന് കിരണ്‍ കുമാര്‍ റെഡ്ഡി എം.പി. പറഞ്ഞു. ട്രംപ് മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (‘മാഗ’) എന്ന് പറയുന്നു. മോഡി മെയ്ക്ക് ഇന്ത്യ ഗ്രേറ്റ് എഗൈന്‍ (മിഗ) എന്ന് പറയുന്നു. എവിടെയാണ് ഇവ വഴിപിരിഞ്ഞതെന്ന് അറിയില്ല. ഹൌഡി മോഡി കാലത്തെ പ്രതീക്ഷ ഇല്ലാതായി.
ഇന്ത്യന്‍ ഭരണഘടന ഭീഷണിയിലാണ്. ഭരണഘടനയും തെരഞ്ഞെടുപ്പും സംരക്ഷകാന്‍ രാഹുല്‍ ഗാന്ധി പോരാട്ടത്തിലാണ്. കോണ്‍ഗ്രസ് ഒരിക്കലും തെരെഞ്ഞെടുപ്പ് വിജയിക്ക ഇലെക്ഷന്‍ കമ്മീഷനെയോ സ്വാര്തതാലപര്യത്തിനു സി.ബി.ഐ യെയോ ഉപയോഗിച്ചിട്ടില്ല.
സോണിയാ ഗാന്ധിയാണ് തെലങ്കാന രൂപീകീകരണത്തിനു പിന്നില്‍.എന്നിട്ടും കോണ്‍ഗ്രസ് കഴിഞ്ഞ പത്തു വര്‍ഷമായി അധികാരത്തിനു പുറത്തായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയും സംസ്ഥാനത്തെ ഉന്നതിയിലേക്കു കൊണ്ട് വരാനുള്ള പദ്ധതികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു
ഹൈബി ഈഡന്റെപ്രവര്‍ത്തനങ്ങളെയും അദ്ദേഹം ശ്ലാഘിച്ചു.. ഇന്ന് ഇന്ത്യ നേരിടുന്ന പ്രധാന വിഷയങ്ങളില്‍ സമൂഹവുമാ ആശയവിനിമയത്തിനും ഇതു നേതാക്കളും ഈ അവസരം ഉപയോഗിച്ചു. ഇന്ത്യയുടെ നിലവിലെ വികസന പാത, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച കൈവരിക്കുന്നതിനുള്ള വെല്ലുവിളികള്‍, രാജ്യത്തെ കൂടുതല്‍ ഊര്‍ജ്ജസ്വലവും സ്വയം സുസ്ഥിരവുമാക്കുന്നതില്‍ വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെ നിര്‍ണായക പങ്ക് എന്നിവയെക്കുറിച്ച് അവര്‍ സംസാരിച്ചു.

കയറ്റുമതി, നവീകരണം, മറ്റ് ഉയര്‍ന്നുവരുന്ന മേഖലകള്‍ എന്നിവയിലെ സാധ്യതകള്‍ അടിവരയിട്ട്, അതത് സംസ്ഥാനങ്ങളിലെ വളര്‍ച്ചയും അവസരങ്ങളും അവര്‍ എടുത്തുകാണിച്ചു, കൂടാതെ ഈ മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പ്രവാസി അംഗങ്ങള്‍ അവരുടെ വൈദഗ്ധ്യവും നിക്ഷേപവും സംഭാവന ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു.
സമ്മേളനത്തിന്റെ തുടക്കത്തില്‍ ദീര്‍ഘകാലം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ സെക്രട്ടറി ജനറല്‍ ആയിരുന്ന അന്തരിച്ച ഹര്‍ഭച്ചന്‍ സിംഗിനു ആദരാഞ്ജലി അര്‍പ്പിച്ചു ചടങ്ങുകള്‍ നടന്നു. കിരണ്‍ കുമാര്‍ റെഡ്ഡിയും ഹൈബി ഈഡനും ഹര്‍ബച്ചന്‍ സിംഗിനെക്കുറിച്ച് ഊഷ്മളമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ പതിറ്റാണ്ടുകളുടെ സമര്‍പ്പിത സേവനത്തിന് ഹൃദയംഗമമായ നന്ദി അര്‍പ്പിക്കുകയും ചെയ്തു
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡയും, ഹര്‍ബച്ചന്‍ സിംഗിന്റെ അമേരിക്കയില്‍, പ്രത്യേകിച്ച് ന്യൂയോര്‍ക്ക് മേഖലയില്‍ IOCUSA യുടെ പ്രവര്‍ത്തനങ്ങളുടെ നെടുംതൂണായി വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധിയും അനുശോചന സന്ദേശങ്ങള്‍ അയച്ചു . അദ്ദേഹത്തിന്റെ ലാളിത്യം, രാഷ്ട്രത്തോടുള്ള സമര്‍പ്പണം, നിസ്വാര്‍ത്ഥ പ്രവര്‍ത്തനം എന്നിവയെ അവര്‍ പ്രശംസിച്ചു. അദ്ദേഹത്തിന്റെ വിയോഗം ‘IOC കുടുംബത്തിനും രാഷ്ട്രത്തിനും വലിയ നഷ്ടം എന്നും ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ സംസാരിച്ച ഐഒസിയുഎസ്എയുടെ ദേശീയ പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ഗില്‍സിയന്‍, ഹര്‍ബച്ചന്‍ സിംഗ് ‘കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ സൈനികനായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ അദ്ദേഹം കാണിച്ച ഊഷ്മളതയും ഐഒസി യുഎസ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് എബ്രഹാം, ദേശീയ പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് ഗില്‍സിയാന്‍, വര്‍ക്കിംഗ് പ്രസിഡന്റ് പ്രദീപ് സമല, ന്യൂജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് പീറ്റര്‍ കോത്താരി, തെലങ്കാന ചാപ്റ്റര്‍ പ്രസിഡന്റ് രാജേശ്വര്‍ റെഡ്ഡി, ചെയര്‍മാന്‍ റാം ഗുഡുലു എന്നിവര്‍ സന്നിഹിതരായിരുന്നു.
കേരള ചാപ്റ്ററില്‍ നിന്ന് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഡെപ്യൂട്ടി ചെയര്‍മാന്‍ ആര്‍. ജയചന്ദ്രന്‍, എന്‍ജെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, മുന്‍ പ്രസിഡന്റ് ജോസ് വലിയകല്ലുങ്കല്‍, ജോസ് ചാരുംമൂട്, ജിനേഷ് തമ്പി, റോയ് ചെങ്ങന്നൂര്‍, ബിജു കൊമ്പശേരി, ടോം നൈനാന്‍, ഡോ. ഏനു എന്നിവരും പങ്കെടുത്തു.
വൈസ് പ്രസിഡന്റ് ബല്‍ദേവ് രണ്‍ധാവ, ട്രഷറര്‍ ജോഷ്വ ജയ് സിംഗ്, ജനറല്‍ സെക്രട്ടറി സോഫിയ ശര്‍മ്മ, ഐടി ഫോക്കല്‍ പോയിന്റ് രാജീവ് മോഹന്‍, കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് രാജീവ് ഗൗഡ, എപി ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീനിവാസ റാവു, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഇമ്രാന്‍ പാഷ, മറ്റ് യുഎസ്എയുടെ സുഹൃത്തുക്കള്‍ എന്നിവരും പങ്കെടുത്തു.
High tariff a cause for concern: Hibi E-d-en Hibi and Kiran Kumar Reddy hosted by Indian Overseas Congress













