ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ പ്രവാസിസംഘടനകളിൽ പ്രമുഖമായ ഇല്ലിനോയ് മലയാളി അസോസിയേഷന്റെ (ഐ.എം.എ) ഓണാഘോഷം വർണാഭമായി. സെപ്തംബർ 5ന് വൈകുന്നേരം ഡെസ് പ്ലെയിൻസിലുള്ള കെ.സി.എസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ഷിക്കാഗോ കോൺസുൽ ജനറൽ സോംനാഥ് ഘോഷ് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

ലിൻസ് ജോസഫ്, ജോയ് പീറ്റേഴ്സ്, പ്രവീൺ തോമസ്, ജോൺസൻ കണ്ണൂക്കാടൻ, റവ. ജെയിംസ് തോമസ്, സാം ജോർജ് എന്നിവർ പ്രസംഗിച്ചു.
ഐ. എം. എയിലെ പതിറ്റാണ്ടുകൾ നീണ്ട അതിവിശിഷ്ടസേവനത്തിന് ചന്ദ്രൻപിള്ളയെ യോഗത്തിൽ ആദരിച്ചു.


വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്ക് ശേഷം വാദ്യമേളങ്ങളുടെയും, താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി തമ്പുരാന്റെ എഴുന്നള്ളത്തും പൂക്കളവും തിരുവാതിരയും കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും ഉണ്ടായിരുന്നു. ജോബി പാലായുടെ മിമിക്രി ശ്രദ്ധേയമായി.
പ്രസിഡന്റ്ജോയി പീറ്റേഴ്സ് ഇണ്ടിക്കുഴിയുടെയും എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രജിൽ അലക്‌സാണ്ടർ, ഷാനി എബ്രഹാം, സ്റ്റീഫൻ ചൊള്ളമ്പേൽ, ജോസി കുരിശുങ്കൽ, ലിൻസ് ജോസഫ്, ജോർജ് മാത്യു, എന്നിവരുടെയും ഓണാഘോഷ കോർഡിനേറ്റർ സാം ജോർജ് എന്നിവരുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചത്.
ജോർജ് പണിക്കർ, സിമി ബോബി മംഗ്ലാവിൽ എന്നിവർ എം.സിമാർ ആയിരുന്നു.


Illinois Malayali Association (IMA) Onam celebrations turned colorful