വാഷിംഗ്ടണ്‍ : അമേരിക്കയയിലേക്ക് കുടിയേറ്റക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കുടിയേറ്റക്കാരുടെ സാമ്പത്തിക ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നു അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്. ഇല്ലായെങ്കില്‍ വലിയ പിഴകളും നിയമനടപടികളും നേരിടേണ്ടിവരുമെന്നു യുഎസ്‌സിഐഎസ് വ്യക്തമാക്കി. വ്യക്തികളെയും എച്ച വണ്‍ ബി വിസക്കാര്‍ക്ക് സ്‌പോണ്‍സര്‍മാരാകുന്ന യുഎസ് ടെക് കമ്പനികളെയും ബാധിക്കുന്നതാണ് പുതിയ നിര്‍ദേശം.
നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ കുടിയേറ്റക്കാര്‍ ഉപയോഗിക്കുകയാണെങ്കില്‍, സ്‌പോണ്‍സര്‍മാര്‍ സാമ്പത്തികമായി ബാധ്യസ്ഥരായിരിക്കും.
കുടിയേറ്റക്കാര്‍ നികുതിദായകരുടെ പണം ഉപയോഗിച്ചുള്ള ആനുകൂല്യങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍, സ്‌പോണ്‍സര്‍മാര്‍ സാമ്പത്തികമായി ബാധ്യസ്ഥരായിരിക്കുമെന്ന് യുഎസ്‌സിഐഎസ് പ്രസ്താവനയില്‍ പറയുന്നു. സംശയിക്കപ്പെടുന്ന സാഹചര്യങ്ങളില്‍, കേസുകള്‍ യുഎസ്‌സിഐഎസ് ഫ്രോഡ് ഡിറ്റക്ഷന്‍ ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി ഡയറക്ടറേറ്റിലേക്ക് അവലോകനത്തിനു കൈമാറുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
Immigration Service warns those who sponsor immigrants to take financial responsibility