ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ മാധ്യമ സംവാദം സെപ്റ്റംബര്‍ 14ന്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ മാധ്യമ സംവാദം സെപ്റ്റംബര്‍ 14ന്

ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ്v (IPCNT) നടത്തുന്ന മാധ്യമസംവാദം സെപ്റ്റംബര്‍ 14 ന് നടക്കും. 14 ന് വൈകുന്നേരം അഞ്ചിന് ഗാര്‍ലന്‍ഡിലെ കേരള അസോസിയേഷന്‍ ഹാളിലാണ് മാധ്യമ സംവാദം സംഘടിപ്പിക്കുന്നത്. .പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ‘മാധ്യമപ്രവര്‍ത്തനം ഇങ്ങനെ ആയാല്‍ എങ്ങനെ’ എന്നതാണ് സംവാദ വിഷയം.

മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ജോസഫ് നമ്പിമഠം പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. തത്വമസി അവാര്‍ഡ് ജേതാവായ അദ്ദേഹത്തെ ചടങ്ങില്‍ ആദരിക്കും. കേരള അസോസിയേഷന്‍ ഓഫ് ഡാലസ് ലൈബ്രേറിയന്‍, കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ്, ലാന പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ് നമ്പിമഠം.

പ്രമുഖ സാംസ്‌കാരിക സംഘടന നേതാക്കള്‍ സംവാദത്തില്‍ പങ്കെടുക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സാസ് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനശ്വര്‍ മാമ്പള്ളി: 203-400-9266
സാം മാത്യു: 469-693-3990

India Press Club of North Texas media debate on September 14

Share Email
LATEST
More Articles
Top