യുഎസ്-ഇന്ത്യ വ്യാപാര ചർച്ചകളിൽ പിരിമുറുക്കം; ‘അമേരിക്കയെ ബാധിക്കുന്ന നയങ്ങൾ തിരുത്തൂ’, വാണിജ്യ സെക്രട്ടറിയുടെ മുന്നറിയിപ്പ്

യുഎസ്-ഇന്ത്യ വ്യാപാര ചർച്ചകളിൽ പിരിമുറുക്കം; ‘അമേരിക്കയെ ബാധിക്കുന്ന നയങ്ങൾ തിരുത്തൂ’, വാണിജ്യ സെക്രട്ടറിയുടെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: യുഎസുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇന്ത്യയ്ക്ക് പരിഹാരം ആവശ്യമാണ് എന്ന് മുന്നറിയിപ്പ് നൽകി ട്രംപ് ഭരണകൂടത്തിലെ വാണിജ്യ സെക്രട്ടറി ഹോവാർ ലുട്‌നിക്. അമേരിക്കൻ ഉപഭോക്താക്കൾക്ക് വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ‘പ്രസിഡന്‍റുമായി ചേര്‍ന്ന് പന്ത് കളിക്കണം’ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെയും ബ്രസീലിനെയും രൂക്ഷമായി വിമർശിച്ച ലുട്‌നിക്, ഈ രാജ്യങ്ങൾ അവരുടെ വിപണികൾ തുറക്കുകയും അമേരിക്കൻ താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തുന്ന നടപടികൾ അവസാനിപ്പിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു.

“സ്വിറ്റ്സർലൻഡ്, ബ്രസീൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി ഞങ്ങൾക്ക് പരിഹരിക്കേണ്ട വിഷയങ്ങളുണ്ട്. ഈ രാജ്യങ്ങൾ അമേരിക്കയോട് നീതിപൂർവ്വം പ്രതികരിക്കണം. അവരുടെ വിപണികൾ തുറക്കുകയും അമേരിക്കയെ പ്രതികൂലമായി ബാധിക്കുന്ന നയങ്ങൾ നിർത്തുകയും വേണം,” ലുട്‌നിക് ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നിലവിൽ, ഇന്ത്യയ്ക്ക് യുഎസ് ചുമത്തുന്ന ഉയർന്ന തീരുവകൾ നേരിടേണ്ടി വരുന്നുണ്ട്. ചില ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവയും, ബ്രാൻഡഡ്, പേറ്റന്റ് ചെയ്ത ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം തീരുവയും ഈയടുത്ത് ചുമത്തിയിട്ടുണ്ട്. ഇത് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളെ പ്രതിസന്ധിയിലാക്കുന്നു, കാരണം അവരുടെ വരുമാനത്തിന്റെ ഏകദേശം 40 ശതമാനം യുഎസ് വിപണിയിൽ നിന്നാണ്.

ഇന്ത്യ റഷ്യയിൽ നിന്ന് തുടർച്ചയായി എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടി, യുഎസിലേക്കുള്ള ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം തീരുവയോടൊപ്പം 25 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. “ഇന്ത്യയും ബ്രസീലും മനസ്സിലാക്കേണ്ടത്, യുഎസ് ഉപഭോക്താക്കൾക്ക് വിൽക്കണമെങ്കിൽ, അമേരിക്കൻ പ്രസിഡന്റുമായി യോജിച്ച് പ്രവർത്തിക്കണം എന്നാണ്,” ലുട്‌നിക് വ്യക്തമാക്കി. “പ്രസിഡന്റ് ട്രംപിന്റെ ഇടപാട് രീതി പ്രകാരം, ആദ്യ കരാർ എപ്പോഴും മികച്ചതാണ്. പിന്നീടുള്ള കരാറുകൾ കൂടുതൽ കർക്കശമാകും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
LATEST
More Articles
Top