ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു ചർച്ചകൾക്കായി ട്രംപിനെ സമീപിക്കുമെന്ന് വാണിജ്യ സെക്രട്ടറി ലുട്നിക്

ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ  ഖേദം പ്രകടിപ്പിച്ചു ചർച്ചകൾക്കായി ട്രംപിനെ സമീപിക്കുമെന്ന്  വാണിജ്യ സെക്രട്ടറി ലുട്നിക്

വാഷിങ്ടൺ: ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ വാണിജ്യ കരാർ ചർച്ചകൾക്കായി വാഷിങ്ടണിൽ എത്തുമെന്നു പ്രതീക്ഷിക്കുന്നതായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് (Howard Lutnick) അറിയിച്ചു. വാഷിങ്ടൺ എപ്പോഴും ചർച്ചകൾക്ക് തയ്യാറാണെന്നും എന്നാൽ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചത് ഇന്ത്യ ചെയ്ത വലിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

“ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചയ്ക്കായി വരുമെന്ന് ഞാൻ കരുതുന്നു. അവർ ക്ഷമ ചോദിക്കും. ഡോണൾഡ് ട്രംപുമായി ഒരു കരാർ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യും. നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കും. ആ ചുമതല ഞങ്ങൾ അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്റായത്,” ലുട്നിക് പറഞ്ഞു.

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ലുട്നിക് ഇന്ത്യയെ രൂക്ഷമായി വിമർശിച്ചു. റഷ്യൻ-യുക്രെയ്ൻ സംഘർഷത്തിന് മുമ്പ് ഇന്ത്യ തങ്ങളുടെ എണ്ണയുടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് റഷ്യയിൽനിന്ന് വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40% റഷ്യയിൽനിന്നാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോകത്തിന്റെ ഉപഭോക്താക്കൾ തങ്ങളാണെന്നും എല്ലാവരും ഉപഭോക്താക്കളിലേക്ക് തിരികെ വരേണ്ടിവരുമെന്നും ലുട്നിക് കൂട്ടിച്ചേർത്തു.

കൂടാതെ, യുഎസ് ഡോളറിനെ പിന്തുണയ്ക്കാനും BRICS കൂട്ടായ്മയിൽനിന്ന് പിൻവാങ്ങാനും ലുട്നിക് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

India will express regret and approach Trump for talks in a month or two, says Commerce Secretary Lutnik

Share Email
LATEST
Top