അമേരിക്കയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു:കൊല്ലപ്പെട്ടത് ഹരിയാന സ്വദേശി

അമേരിക്കയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു:കൊല്ലപ്പെട്ടത് ഹരിയാന സ്വദേശി
Share Email

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. ലോസ് ആഞ്ചലസിലാണ് ഇന്ത്യക്കാരന്‍ മരണപ്പെട്ടത്. സെക്യൂരിറ്റി ജോലി ചെയ്തു വന്നിരുന്ന ഹരിയാന സ്വദേശി കപിലാണ് കൊല്ലപ്പെട്ടത്. അമേരിക്കയില്‍ ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി. ജോലി സ്ഥലത്തിന് സമീപത്ത് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചയാളെ ചോദ്യം ചെയ്തപ്പോഴാണ് കപിലിന് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് കുടുംബാംഗങ്ങള്‍ക്ക് കപിലിന്റെ മരണം സംബന്ധിച്ച വിവരം ലഭിച്ചത്. 2022 ലാണ് കപില്‍ അമേരിക്കയിലെത്തിയത്. 45 ലക്ഷം രൂപ മുടക്കിയായിരുന്നു അമേരിക്കയിലെത്തിയത്. അനധികൃത കുടിയേറ്റമെന്ന പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടു

നാളുകള്‍ക്ക് ശേഷം ജയിലില്‍ നിന്നും പുറത്തിറങ്ങി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് വെടിയേറ്റ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉള്‍പ്പെടെ സഹായം തേടുകയാണ്.

Indian man shot dead in US: The deceased was a native of Haryana

Share Email
LATEST
More Articles
Top