താന്‍ വംശീയ അധിക്ഷേപത്തിന് ഇരയാകുന്നു; അമേരിക്കയില്‍ പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്റെ പോസ്റ്റ് വൈറലാകുന്നു

താന്‍ വംശീയ അധിക്ഷേപത്തിന് ഇരയാകുന്നു; അമേരിക്കയില്‍ പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജന്റെ പോസ്റ്റ് വൈറലാകുന്നു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പോലീസിന്റെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുടെ ലിങ്ക്ഡിനിലെ അവസാന കുറിപ്പ് വൈറലാകുന്നു. സെപ്റ്റംബര്‍ മൂന്നിനാണ് സഹതാമസക്കാരനുമായുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയും തുടര്‍ന്നെത്തിയ പോലീസ് നിസാമുദ്ദിനെ വെടിവ്ച്ച് കൊലപ്പെടുത്തിയതും.

തനിക്ക് തൊഴിലിടത്തില്‍ നേരിടേണ്ടി വന്ന വംശീയ അധിക്ഷേപം ഉള്‍പ്പെടെയുള്ളവ വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യന്‍ വംശജന്‍ മുഹമ്മദ് നിസാമുദ്ദീന്റെ ലിങ്ക്ഡിനിലെ പോസ്റ്റ്. താന്‍ വംശീയ വിധ്വേഷത്തിന് ഇരയാകുന്നുവെന്നും വെള്ളക്കാരുടെ വംശീയ മനോഭാവം അവസാനിപ്പിക്കണമെന്നും നിസാമുദ്ദിന്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.

എനിക്ക് നിരവധി ശത്രുതയും നീതീകരിക്കാന്‍ പറ്റാത്ത അവസ്ഥയും ഇവരില്‍ നിന്നുമുണ്ടായി. ശമ്പളത്തിലും പക്ഷാഭേതം കാട്ടി. നിയമാനുസൃതമല്ലാതെ ജോലിയില്‍ നിന്നും പിരിച്ചും വിട്ടുയ വംശീയത കുടപിടിക്കുന്ന ഒരാളെ അന്വേഷണത്തിനായി നിയോഗിച്ച് എനിക്കു നേരെ പീഡനവും ഭീഷണിയും തുടര്‍ന്നു .സഹപ്രവര്‍ത്തകര്‍, തൊഴിലുടമ ഉള്‍പ്പെടെയുള്ളവരാണ് പ്രധാന അക്രമികള്‍.

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഞാനല്ല, എന്നെ അടിച്ചമര്‍ത്തുന്നവരാണ്. ഇന്ന് എനിക്ക് ഇത് സംഭവിക്കുന്നു. നാളെ ആര്‍ക്കും ഇത് സംഭവിക്കാം. അടിച്ചമര്‍ത്തലിനും തെറ്റുകള്‍ക്കും എതിരെ നീതി ആവശ്യപ്പെടുന്നതിന് ആവശ്യമായതെല്ലാം ചെയ്യാന്‍ ഞാന്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നു. ഞാന്‍ ഒരു വിശുദ്ധനല്ലെന്ന് എനിക്ക് പൂര്‍ണമായും മനസ്സിലായി, പക്ഷേ അവര്‍ ഒരു ദൈവമല്ലെന്ന് അവര്‍ മനസ്സിലാക്കേണ്ടതുണ്ട്. ബാക്കിയുള്ള ഫയലുകള്‍ ഞാന്‍ മറ്റൊരു പോസ്റ്റില്‍ അപ്ലോഡ് ചെയ്യുുമെന്നുമാണ് നിസാമുദ്ദീന്റെ പോസ്റ്റില്‍ പറയുന്നത്.

Indian-origin man killed in US police shooting says he is a victim of racial abuse, post goes viral

Share Email
LATEST
More Articles
Top