ഹൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം പുനഃസംഘടനയുടെ ഭാഗമായി ഹൂസ്റ്റൺ ചാപ്റ്റർ കമ്മിറ്റി നിലവിൽ വന്നു. ഹൂസ്റ്റൺ ചാപ്റ്റർ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:
- പ്രസിഡന്റ്: ജസ്റ്റിൻ ജേക്കബ്
- ജനറൽ സെക്രട്ടറി: ടോം വിരിപ്പൻ
- ട്രഷറർ: ജോയ് എൻ. സാമുവൽ
- ചെയർമാൻ: ജോസഫ് എബ്രഹാം
- വൈസ് ചെയർമാൻ: മാർട്ടിൻ ജോൺ
- ജോയിന്റ് സെക്രട്ടറി: വർഗീസ് രാജേഷ് മാത്യു
- ജോയിന്റ് ട്രഷറർ: ജോജി ജോസഫ്
- വൈസ് പ്രസിഡന്റുമാർ: ജോമോൻ ഇടയാടി, ബിബി പാറയിൽ, ബിജു ഇട്ടൻ, അജി കോട്ടയിൽ
- സീനിയർ ഫോറം: എസ്.കെ. ചെറിയാൻ, എബ്രഹാം മാത്യു
- വുമൺ ഫോറം: പൊന്നു പിള്ള, മെർലിൻ സാജൻ
- സ്‌പോർട്‌സ് സെക്രട്ടറി: സന്തോഷ് മാത്യു ആറ്റുപുറം
പുതിയ ദേശീയ കമ്മിറ്റി ഭാരവാഹികളായി ഈ പ്രമുഖരെയും തെരഞ്ഞെടുത്തു:
- ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റുമാർ: തോമസ് ഒലിയാംകുന്നിൽ (മുൻ ഐ.ഒ.സി. ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ്, ഹൂസ്റ്റൺ ചാപ്റ്റർ പി.ആർ.ഒ.), സന്തോഷ് കാപ്പിൽ
- ദേശീയ സെക്രട്ടറി: സൈമൺ വാളാച്ചേരിൽ
- ലീഗൽ അഡ്വൈസർ: മാത്യു വൈരമൻ
- സ്‌ട്രാറ്റജിക് അഡ്വൈസർ: റേച്ചൽ വർഗീസ്
പുതിയ ഭാരവാഹികളുടെ ആദ്യ യോഗം മിസ്സോറി സിറ്റിയിലെ അപ്‌ന ബസാർ ഹാളിൽ ചേർന്നു. യോഗത്തിൽ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് തോമസ് ഒലിയാംകുന്നിൽ, എസ്.കെ. ചെറിയാൻ, എബ്രഹാം മാത്യു, പൊന്നുപിള്ള, ബിബി പാറയിൽ, ബിജു ഇട്ടൻ, വർഗീസ് രാജേഷ് മാത്യു, സന്തോഷ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.
ജനറൽ സെക്രട്ടറി ടോം വിരിപ്പൻ സ്വാഗതം പറഞ്ഞ യോഗത്തിൽ, ട്രഷറർ ജോയ് എൻ. മാത്യു നന്ദി പ്രകാശിപ്പിച്ചു. എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി ഉടൻ തന്നെ അടുത്ത യോഗം ചേരാനും തീരുമാനിച്ചു.
Indian Overseas Congress Kerala Unit Houston Chapter Committee comes into existence