ഭദ്രാദ്രി (തെലങ്കാന): ഇന്ത്യയും അമേരിക്കയും തമ്മില്‍ ദീര്‍ഘകാല ബന്ധമാണുളളതെന്നും ഇപ്പോള്‍ അമേരിക്ക ഇന്ത്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയിരിക്കുന്ന 50 ശതമാനം തീരുവയുെ പേരിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പടുമെന്നാണ വിശ്വാസമെന്നു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എ പ്രസിഡന്റ് മഹീന്ദര്‍ സിംഗ് ഗില്‍സിയന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘ഇന്ത്യയും അമേരിക്കയും തമ്മില്‍ താരിഫ് യുദ്ധം നടക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സൗഹൃദപരമായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. അമേരിക്കയ്ക്കും ഇന്ത്യയ്ക്കും പരസ്പരം സഹകരണം ആവശ്യമാണ്. ഇരു രാജ്യങ്ങളും ഉന്നത ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും ജനാധിപത്യ മാര്‍ഗത്തിലൂടെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ ഗില്‍സിയന്‍ വ്യക്തമാക്കി.
അതിനിടെ താരിഫ് സംഘര്‍ഷങ്ങളില്‍ അയവ് വരുന്നതിന്റെ സൂചനകള്‍ യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ അരുണ്‍ സിംഗ് ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ‘സ്വാഭാവിക പങ്കാളി’ എന്ന നിലയില്‍ യുഎസിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ സമീപകാല വിശേഷണത്തെയും ഉഭയകക്ഷി ബന്ധങ്ങളെ ‘ഒരു പ്രത്യേക ബന്ധം’ എന്ന് വിശേഷിപ്പിച്ച ട്രംപിന്റെ പ്രസ്താവനയെയും അദ്ദേഹം പരാമര്‍ശിച്ചു.
Indian Overseas Congress USA chief hopeful of resolution to tariff dispute
 













