ലണ്ടന്‍: ബ്രിട്ടണില്‍ ഇന്ത്യക്കാരിയായ സിഖ് വനിത കൂട്ട ബലാത്സംഗത്തിന് ഇരയായി. ഇരുപതുകാരിയായ ഇന്ത്യന്‍ യുവതി ഓള്‍ഡ്ബറിയില്‍ വച്ചാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച ക്രൂര ബലാത്സംഗത്തിനും വംശീയ അധിക്ഷേപത്തിനും ഇരയായത്. രണ്ട് പുരുഷന്മാരാണ് യുവതിയെ ആക്രമിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഒരാള്‍ ഇരുണ്ട ഷര്‍ട്ട് ധരിച്ച തല മൊട്ടയടിച്ചയാളും മറ്റൊരാള്‍ ചാരനിറത്തിലുള്ള വസ്ത്രം ധരിച്ചയാളുമായിരുന്നുവെന്ന പ്രാദേശീക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികളെ സംബന്ധിച്ച സൂചനകളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ചൊവ്വാഴ്ച രാവിലെ 8.30ഓടെ ടേം റോഡിന് സമീപമാണ് യുവതിയെ രണ്ടുപേര്‍ ബലാത്സംഗത്തിനിരയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തിനിടെ അക്രമികള്‍ വംശീയ പരാമര്‍ശങ്ങള്‍ നടത്തിയതായി സ്ത്രീ മൊഴി നല്‍കിയെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങളും ഫോറന്‍സിക് തെളിവുകളും പരിശോധിച്ചുവരികയാണെന്നു പോലീസ് വ്യക്തമാക്കി
Indian Sikh woman gang-raped in Britain