സെപ്തംബർ 3 ന് അമേരിക്കൻ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യൻ ടെക്കി കൊല്ലപ്പെട്ടു, വംശീയ അധിക്ഷേപം നേരിട്ടെന്ന് കുടുംബം, സഹായം തേടി വിദേശകാര്യ മന്ത്രിക്ക് കത്ത്

സെപ്തംബർ 3 ന് അമേരിക്കൻ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യൻ ടെക്കി കൊല്ലപ്പെട്ടു, വംശീയ അധിക്ഷേപം നേരിട്ടെന്ന് കുടുംബം, സഹായം തേടി വിദേശകാര്യ മന്ത്രിക്ക് കത്ത്

അമേരിക്കയിൽ തെലങ്കാന സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീന്‍ എന്ന ഇന്ത്യൻ പൗരൻ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. സെപ്റ്റംബർ മൂന്നിന് നടന്ന സംഭവത്തിന്‍റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒരു സുഹൃത്തുമായുള്ള വാക്കുതർക്കത്തിനിടെ നിസാമുദ്ദീൻ ആക്രമണം നടത്തിയതാണ് പൊലീസ് വെടിവെപ്പിന് കാരണമായതെന്നാണ് റിപ്പോർട്ട്. എന്നാൽ, യു എസിൽ ജോലി ചെയ്തിരുന്ന ടെക്കിയായ നിസാമുദ്ദീൻ വംശീയ അധിക്ഷേപം നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി.

നിസാമുദ്ദീന്‍റെ കുടുംബം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ച് സഹായം അഭ്യർഥിച്ചിട്ടുണ്ട്. നിസാമുദ്ദീന്റെ മരണത്തിന്റെ കാരണങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം ആവശ്യപ്പെട്ട കുടുംബം, വംശീയ അധിക്ഷേപം സംഭവത്തിന് പിന്നിലെ ഒരു പ്രധാന ഘടകമായിരുന്നുവെന്ന് ആവർത്തിച്ചു. മൃതദേഹം തെലങ്കാനയിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കുടുംബം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

Share Email
Top