വാഷിങ്ടൻ : ഷാങ്ഹായ് സഹകരണ കൂട്ടായ്മയ്ക്കി(എസ് സിഒ)ടെ ഇന്ത്യ അറേഷ്യയുമായി ചർച്ച നടത്തിയത് ലജ്ജാകർമ്മങ്ങൾ യുഎസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായും നടത്തിയ കൂടിക്കാഴ്ചയെയാണ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ രൂക്ഷമായി വിമർശിച്ചത്.
ഇന്ത്യ റഷ്യയോടൊപ്പമല്ല, യുഎസിനോടൊപ്പം നിൽക്കണമെന്ന് മോദി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.യുക്രെയ്ൻ യുദ്ധത്തെ പീറ്റർ നവാരോ ‘മോദിയുടെ യുദ്ധം’ എന്ന് വിശേഷിപ്പിച്ചിരുന്നു
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യൻ സൈന്യത്തെ സഹായിക്കുന്നതായും ഇത് യുഎസ് നികുതിദായകനു മേൽ അധികഭാരം ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യ ഈടാക്കുന്നത് ഉയർന്ന തീരുവയാണെന്നും അത് അംഗീകരിക്കാൻ തയാറാകുന്നില്ലെന്നും വിമർശനം ഉയർത്തിയിരുന്നു.
India’s talks with Russia are shameful: US strongly criticizes